Quantcast

പാക് അധീന കശ്മീര്‍ പ്രശ്നം: ഇന്ത്യ പാകിസ്താനെ ചര്‍ച്ചക്ക് ക്ഷണിച്ചു

MediaOne Logo

Sithara

  • Published:

    21 April 2018 11:20 PM GMT

പാക് അധീന കശ്മീര്‍ പ്രശ്നം: ഇന്ത്യ പാകിസ്താനെ ചര്‍ച്ചക്ക് ക്ഷണിച്ചു
X

പാക് അധീന കശ്മീര്‍ പ്രശ്നം: ഇന്ത്യ പാകിസ്താനെ ചര്‍ച്ചക്ക് ക്ഷണിച്ചു

പാക് അധീന കശ്മീര്‍ വിഷയവും അതിര്‍ത്തി കടന്നുള്ള ഭീകരതയും ചര്‍ച്ച ചെയ്യാന്‍ പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ

പാക് അധീന കശ്മീര്‍ വിഷയവും അതിര്‍ത്തി കടന്നുള്ള ഭീകരതയും ചര്‍ച്ച ചെയ്യാന്‍ പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ. സെക്രട്ടറിതല ചര്‍ച്ചക്കാണ് ക്ഷണം. ഇതു സംബന്ധിച്ച കത്ത് പാക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറി. അയല്‍പക്ക നയതന്ത്രത്തിന്‍റെ ഭാഗമായാണ് പാകിസ്താന് വീണ്ടും കത്തയച്ചത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് പാക് അധീന കശ്മീര്‍ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം അതിര്‍ത്തി മേഖലയുടെ സുരക്ഷക്ക് വെല്ലുവിളിയായി തുടരുന്ന ഭീകര നീക്കങ്ങളിലും ചര്‍ച്ചക്ക് ഒരുക്കമാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബുധനാഴ്ച രാത്രി വിദേശകാര്യ സെക്രട്ടി എസ് ജയശങ്കര്‍ പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൌധരിക്ക് പുതിയ കത്തയക്കുകയായിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കുമാര്‍ ദേവല്‍ ഇന്‍റലിജന്‍സ് മേധാവിയുമായും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കത്തിന് അംഗീകാരം നല്‍കിയത്.

ഈ മാസം 15നാണ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഇന്ത്യയെ ചര്‍ച്ചക്ക് ക്ഷണിച്ചത്. എന്നാല്‍ ഭീകരത സംബന്ധിച്ചേ ചര്‍ച്ചക്കുള്ളൂ എന്ന് 19ന് അയച്ച മറുപടിയില്‍ വ്യക്തിമാക്കി. ഈ മറുപടി പാകിസ്താന്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് ആവര്‍‌ത്തിച്ച് ഇന്ത്യ വീണ്ടും കത്തയച്ചിരിക്കുന്നത്.

TAGS :

Next Story