Quantcast

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    21 April 2018 10:34 PM IST

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റില്‍
X

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് ബിജെപി ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബെരാളയുടെ മകന്‍ വികാസ് ബെരാളയെ അറസ്റ്റ് ചെയ്തത്.

ഹരിയാനയില്‍ യുവതിയെ കാറില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബെരാളയുടെ മകന്‍ വികാസ് ബെരാളയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് വികാസ് യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് നിസ്സാരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയുമായിരുന്നു.

സിസിടിവി ദൃശ്യങ്ങളും മായ്ച്ച് കളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായി. ഇതിനിടെയാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ വികാസിന്‍റെ വാഹനം യുവതിയുടെ വാഹനത്തെ പിന്തുടരുന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് വികാസിനെ വീണ്ടും വിളിപ്പിച്ചത്. 7 കിലോമീറ്ററോളം വികാസ് പിന്തുടര്‍ന്നുവെന്നും രണ്ട് തവണ തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമം നടന്നുവെന്നും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരായ വികാസിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

TAGS :

Next Story