Quantcast

ജാര്‍ഖണ്ഡിലും കൂട്ട ശിശുമരണം

MediaOne Logo

admin

  • Published:

    23 April 2018 11:17 PM GMT

ജാര്‍ഖണ്ഡിലും കൂട്ട ശിശുമരണം
X

ജാര്‍ഖണ്ഡിലും കൂട്ട ശിശുമരണം

ജംഷദ്പൂര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണ് ഒരു മാസത്തിനിടെ 52 നവജാത ശിശുക്കള്‍ മരിച്ചത് ‍.

ഗോരഖ്പൂരിനും റായ്പൂരിനും പിന്നാലെ ജാര്‍ഖണ്ഡിലും കൂട്ട ശിശുമരണം.ജംഷദ്പൂര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണ് ഒരു മാസത്തിനിടെ 52 നവജാത ശിശുക്കള്‍ മരിച്ചത് ‍.കുഞ്ഞുങ്ങളുടെ മരണം പോഷകാഹാരക്കുറവ് കൊണ്ടാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ ബിആര്ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലും റായ് പൂരിലെ ബിആര് അംബേദ്ക്കര് ആശുപത്രിയിലും ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള് മരിച്ച ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകും മുന്‍പേയാണ് വീണ്ടും കുഞ്ഞുങളുടെ കൂട്ടമരണം വാര്ത്തയാകുന്നത്.ജാര്‍ഖണ്ഡിലെ ജംഷദ്പൂരിര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 52 നവജാത ശിശുക്കള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പോഷകാഹാര കുറവാണ് മരണ കാരണമെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം മാത്രമാണ് പുറത്ത് വന്നിച്ചുള്ളത്. പോഷകാഹാര കുറവ് ഏറ്റവും അധികം കണ്ടുവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. ശിശുക്കള്‍, സ്ത്രീകള്‍, ആദിവാസി വിഭാഗക്കാര്‍ തുടങ്ഹിയവരാണ് പോഷകാഹാര കുറവിന്റെ പ്രധാന ഇരകള്‍.

ഇത് തുടര്‍ന്ന് 2015ല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് 10 വര്‍ഷം നീണ്ട് നില്‍ക്കുന്ന ന്യൂട്രിഷന്‍ മിഷന്‍ ജാര്‍ഖണ്ഡ് പദ്ധതിക്ക് തുടക്കംകുറിച്ചിരുന്നു. പദ്ധതി പരിധിയില്‍ പ്രദേശത്ത് തന്നെയാണ് പോഷകാഹാക കുറവിനാല്‍ കുഞ്ഞുങ്ങള്‍ മരിച്ചത്.

TAGS :

Next Story