Quantcast

കോണ്‍ഗ്രസിന് ആശ്വാസമായി പഞ്ചാബ് 

MediaOne Logo

Subin

  • Published:

    24 April 2018 8:28 AM IST

കോണ്‍ഗ്രസിന് ആശ്വാസമായി പഞ്ചാബ് 
X

കോണ്‍ഗ്രസിന് ആശ്വാസമായി പഞ്ചാബ് 

10 വര്‍ഷമായി തുടരുന്ന അകാലിദള്‍-ബിജെപി ഭരണത്തെ തൂത്തെറിഞ്ഞ് കൊണ്ടാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്

10 വര്‍ഷമായി തുടരുന്ന അകാലിദള്‍-ബിജെപി ഭരണത്തെ തൂത്തെറിഞ്ഞ് കൊണ്ടാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. സംസ്ഥാനത്ത് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി 20 സീറ്റുകള്‍ നേടി രണ്ടാമതെത്തി. യുപിയിലും ഉത്തരാഖണ്ഡിലുമടക്കം തിരിച്ചടി നേരിട്ട കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വാസവിജയമാണ് പഞ്ചാബ് നല്‍കിയത്.

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ പ്രതാപകാലം തിരിച്ചുപിടിക്കുന്ന മികച്ച വിജയമാണ് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. 59 സീറ്റുകളെന്ന മാന്ത്രികസംഖ്യയില്‍ നിന്നും 19 സീറ്റുകള്‍ അധികം സ്വന്തമാക്കിയുള്ള വിജയം.

ബിജെപി ബന്ധമുപേക്ഷിച്ച് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവ്ജോദ് സിങ് സിദ്ദു അടക്കം പ്രമുഖരെല്ലാം വിജയിച്ചു. 38 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ആം ആദ്മി പാര്‍ട്ടി 23 ശതമാനം നേടിയപ്പോള്‍ ബിജെപി അകാലിദള്‍ സഖ്യം 31 ശതമാനം വോട്ടുകള്‍ നേടി. വലിയ പ്രതീക്ഷയില്‍ പഞ്ചാബില്‍ മത്സരത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. ഡല്‍ഹിയില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെച്ച് മത്സരത്തിനിരങ്ങിയ ജര്‍നയ്ല്‍ സിങും സഗ്രൂറില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംപി ഭഗ്‌വത് മാനും തോല്‍വി ഏറ്റുവാങ്ങി. ആം ആദ്മി പാര്‍ട്ടി പിന്തുണയോടെ ലോക്ഇന്‍സാഫ് പാര്‍ട്ടി 2 സീറ്റുകള്‍ സ്വന്തമാക്കി.

ശക്തമായ ഭരണവിരുദ്ധ വികാരവിരുദ്ധ വികാരത്തിനൊടുവില്‍ ബിജെപി അകാലിദള്‍ 14 സീറ്റുകളിലും ബിജെപി 3 സീറ്റുകളിലും ഒതുങ്ങി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍സിങ് പട്യാലയില്‍ നിന്ന് വിജയിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ലാംപിയില്‍ വലിയ പരാജയം ഏറ്റുവാങ്ങി.

TAGS :

Next Story