Quantcast

വായ്‍പാ തട്ടിപ്പ്: രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയും അവഗണിച്ചു

MediaOne Logo

Khasida

  • Published:

    25 April 2018 7:18 PM GMT

വായ്‍പാ തട്ടിപ്പ്: രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയും അവഗണിച്ചു
X

വായ്‍പാ തട്ടിപ്പ്: രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയും അവഗണിച്ചു

പെരുകുന്ന നിഷ്ക്രിയ ആസ്തികള്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പ്രധാനമന്ത്രി തന്നെ അവഗണിച്ചതാണ് ബാങ്കുകളില്‍ വന്‍ തോതില്‍ തട്ടിപ്പിന് അവസരമൊരുക്കിയത്. 2015ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രിയെ നേരിട്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു. വജ്രവ്യാപാരികളടക്കമുള്ളവരുടെ ഇടപാടുകളെക്കുറിച്ചും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്.

ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാരും ധനകാര്യസ്ഥാപനങ്ങളും അവഗണിച്ചത് തന്നെയാണ് പിഎന്‍ബി തട്ടിപ്പിനും വഴിവെച്ചത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പില്‍ ബാങ്കുകള്‍ മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസും നടപടിയെടുത്തില്ല.
പെരുകുന്ന നിഷ്ക്രിയആസ്തികള്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

വജ്രവ്യാപാരികളും റിയല്‍എസ്റ്റേറ്റ് രംഗത്തുള്ളവരുമെല്ലാം വലിയതുക വായ്പയെടുത്ത് തിരിച്ചടക്കുന്നില്ല. ഇതിലൂടെ 17500 കോടിയോളം രൂപയുടെ ബാധ്യതയാണ് ബാങ്കുകള്‍ക്കുണ്ടായത്. തട്ടിപ്പുകള്‍ സംബന്ധിച്ച സിബിഐയുടേയും ബാങ്കുകളുടേയും അന്വേഷണങ്ങളിലെ കണ്ടത്തലുകളും ഉള്‍പ്പെടുത്തിയായിരുന്നു കത്ത്. തട്ടിപ്പുകാര്‍ക്കെതിരെ ഏജന്‍സികളെ ഉപയോഗിച്ച് നടപടിയെടുക്കണമെന്ന് രഘുറാം രാജന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയതായി രഘുറാം രാജന്‍ തന്നെ 2015 ജൂണില്‍ ഒരു സെമിനാറിനിടെ വ്യക്തമാക്കിയിരുന്നു. 2016 ല്‍ സ്ഥാനമൊഴിയുന്നതിന് മുമ്പായി സ്വിഫ്റ്റ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുള്ള വായ്പാതട്ടിപ്പ് സംബന്ധിച്ചും രഘുറാംരാജന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മുന്നറിയിപ്പുകള്‍ ബാങ്കുകളും സര്‍ക്കാരും ഗൌരവമായി കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് തന്നെയാണ് നീരവിനും കോത്താരിക്കുമെല്ലാം തട്ടിപ്പുനടത്താന്‍ സഹായകമായതും.

TAGS :

Next Story