Quantcast

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ഇന്നു മുതല്‍ അസാധു നോട്ട് സ്വീകരിക്കില്ല

MediaOne Logo
ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ഇന്നു മുതല്‍ അസാധു നോട്ട് സ്വീകരിക്കില്ല
X

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ഇന്നു മുതല്‍ അസാധു നോട്ട് സ്വീകരിക്കില്ല

പത്ത് ദിവസം കഴിഞ്ഞാലും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ഇന്നു മുതല്‍ അസാധു നോട്ട് സ്വീകരിക്കില്ലെന്ന് എസ് ബി ടി അറിയിച്ചു. പത്ത് ദിവസം കഴിഞ്ഞാലും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

നോട്ട് അസാധുവാക്കല്‍ കൊണ്ടുണ്ടായ ദുരിതം അവസാനിക്കാന്‍ 50 ദിവസം മതിയെന്ന് പ്രധാന മന്ത്രി കഴിഞ്ഞമാസം പറഞ്ഞിരുന്നു. ആ കാലവധികൂടിയാണ് ഈ മാസം മുപ്പതിന് അവസാനിക്കുന്നത്. എന്നാല്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല, എടി എമ്മുകളിലും ബാങ്കുകളിലും നീണ്ട നിര തുടരുന്നു. രണ്ടായിരം രൂപക്ക് ചില്ലറ കിട്ടാത്തത് കൊണ്ടുള്ള പ്രശ്നങ്ങളും രൂക്ഷം. പുറമെ അസാധു നോട്ട് ബാങ്കിലിടുന്നതില്‍ കൂടുതല്‍ നിയന്ത്രണം കൂടി ആയതോടെ സ്ഥിതി ഗതികള്‍ രൂക്ഷമായി തുടരുകയാണ്. പഴയ നോട്ടില്‍‌ 5000 രൂപയിലധികം തുക രണ്ടാം തവണ നിക്ഷേപിക്കാനെത്തുന്നവരെ ഇന്ന് മുതല്‍ ചോദ്യം ചെയ്യാനും , ക്യാഷ് ഡെപ്പോസിറ്റ് മെഷ്യീനുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും ആര്‍ .ബി. ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ പഴയ നോട്ടുകള്‍ ബാങ്കില്‍ തിരച്ചത്തിയതോടെയാണ് ഈ നിയന്ത്രണം.

നിലവില്‍ പുതിയ 2000,500 രൂപാ നോട്ടുകളുടെ അച്ചടി പാതി പോലും പൂര്‍ത്തിയാട്ടില്ല, ഈ സാഹചര്യത്തില്‍ ഒരു പക്ഷേ ഡിസംബര്‍ 30 ന് ശേഷവും പണംപിന്‍വലിക്കല്‍ നിയന്ത്രണം തുടരാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുമെന്നാണ് സൂചന

Next Story