Quantcast

പഞ്ചാബില്‍ അമരീന്ദര്‍ സര്‍ക്കാര്‍ അധികാരമേറ്റു

MediaOne Logo

Sithara

  • Published:

    29 April 2018 4:53 PM IST

പഞ്ചാബില്‍ അമരീന്ദര്‍ സര്‍ക്കാര്‍ അധികാരമേറ്റു
X

പഞ്ചാബില്‍ അമരീന്ദര്‍ സര്‍ക്കാര്‍ അധികാരമേറ്റു

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം സിദ്ദുവിന് ക്യാബിനറ്റ് പദവി

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ വി പി സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയില്‍ നിന്ന് രാജവെച്ചെത്തിയ നവജ്യോത് സിങ് സിദ്ദു, അകാലി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍പ്രീത് സിങ് ബാദല്‍ എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10 വര്‍ഷത്തിന് ശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ക്യാപ്റ്റന്‍ രണ്ടാം തവണയാണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാകുന്നത്.

TAGS :

Next Story