'എന്റെ സര്‍ക്കാറിനെ ഇഷ്ടമില്ലാത്തവര്‍ പെന്‍ഷനും വാങ്ങേണ്ട, റോഡും ഉപയോഗിക്കേണ്ട' ആന്ധ്ര മുഖ്യമന്ത്രി

'എന്റെ സര്‍ക്കാറിനെ ഇഷ്ടമില്ലാത്തവര്‍ പെന്‍ഷനും വാങ്ങേണ്ട, റോഡും ഉപയോഗിക്കേണ്ട' ആന്ധ്ര മുഖ്യമന്ത്രി
ജനങ്ങളോട് ഭീഷണിയുടെ സ്വരമുയര്‍ത്തുന്ന വിവാദപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു..
ജനങ്ങളോട് ഭീഷണിയുടെ സ്വരമുയര്‍ത്തുന്ന വിവാദപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. തന്റെ സര്‍ക്കാറിനെ ഇഷ്ടപ്പെടാത്തവര്‍ താന്‍ ഭരിക്കുന്ന തെലുങ്കുദേശം പാർട്ടി(ടിഡിപി) സർക്കാരിന്റെ പെൻഷനുകൾ വാങ്ങരുതെന്നും തന്റെ ഭരണനിർവ്വഹണത്തിന്റെ ഭാഗമായി നിർമ്മിച്ച റോഡുകളിൽ യാത്ര ചെയ്യരുതെന്നുമാണ് ആന്ധ്രാ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അത്തരക്കാരെ അവഗണിക്കാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർണൂൽ ജില്ലയിലെ നാൻഡാലിൽ ഒരു പാർട്ടി ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

"ഞാന്‍ തരുന്ന പെന്‍ഷന്‍ വാങ്ങുവാനും, എന്റെ സർക്കാർ നിർമ്മിച്ച റോഡുകളിൽ സഞ്ചരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എനിക്ക് വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇത് എങ്ങനെ ന്യായീകരിക്കും..?" മുഖ്യമന്ത്രി ചോദിക്കുന്നു. "എന്റെ സർക്കാരിനെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങള്‍ പെൻഷന്‍ വാങ്ങരുത്. റോഡുകളും ഉപയോഗിക്കരുത്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അതിനു പകരമായി ജനങ്ങളോട് വോട്ട് ചോദിക്കണമെന്നും ചന്ദ്രബാബു പാർട്ടി നേതാക്കളോടും ആവശ്യപ്പെട്ടു. "അവര്‍ നമുക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതെന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കൂ. ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ചിട്ടും വോട്ട് ചെയ്യാത്ത ഗ്രാമങ്ങളെ അവഗണിക്കാൻ എനിക്ക് മടിയില്ല." അദ്ദേഹം പറഞ്ഞു.
Adjust Story Font
16

