Quantcast

രാജസ്ഥാനില്‍ വീണ്ടും അക്രമം; പശുവിനെ കടത്തുന്നവര്‍ കൊല്ലപ്പെടുമെന്ന് ബിജെപി എംഎല്‍എ

MediaOne Logo

Muhsina

  • Published:

    1 May 2018 11:54 AM IST

രാജസ്ഥാനില്‍ വീണ്ടും അക്രമം; പശുവിനെ കടത്തുന്നവര്‍ കൊല്ലപ്പെടുമെന്ന് ബിജെപി എംഎല്‍എ
X

രാജസ്ഥാനില്‍ വീണ്ടും അക്രമം; പശുവിനെ കടത്തുന്നവര്‍ കൊല്ലപ്പെടുമെന്ന് ബിജെപി എംഎല്‍എ

പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ടമര്‍ദ്ദനം. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എയും..

പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ടമര്‍ദ്ദനം. ആല്‍വാര്‍ ജില്ലയിലാണ് സംഭവം. അതിനിടെ പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എയും രഗത്തെത്തി.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഇന്നലെ സാക്കിര്‍ എന്ന മുസ്ലിം യുവാവ് ക്രൂര മര്‍ദനത്തിനിരയായത്. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുവരികയായിരുന്ന സാക്കിറിനെ ജനക്കൂട്ടം പിന്തുടരുകയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പശുകടത്തിന്‍റെ പേരില്‍ പിന്നീട് സാക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് സംബന്ധിച്ച മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഭീഷണിയുമായി ബിജെപി എംഎല്‍ എ ഗ്യാന്‍ ദേവ് അഹൂജ രംഗത്തെത്തിയത്.

സാക്കിറിനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞാണ് സാക്കിറിന് പരിക്കേറ്റതെന്നും രാംഗഡ് എംഎല്‍എ ആരോപിച്ചു. നേരത്തെ പെഹ്ലു ഖാനും ഉമര്‍ഖാനുമെല്ലാം പശുകടത്തിന്‍റെ പേരില്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് ഇരയായതും ഇതേ ആല്‍വാര്‍ ജില്ലയിലാണ്.

TAGS :

Next Story