Quantcast

7 ലോക റെക്കോര്‍ഡുകളും 22 മറ്റ് റെക്കോര്‍ഡുകളുമായി 74 കാരന്‍ ഗിന്നസ് റിഷി

MediaOne Logo

admin

  • Published:

    2 May 2018 3:56 AM IST

7 ലോക റെക്കോര്‍ഡുകളും 22 മറ്റ് റെക്കോര്‍ഡുകളുമായി 74 കാരന്‍ ഗിന്നസ് റിഷി
X

7 ലോക റെക്കോര്‍ഡുകളും 22 മറ്റ് റെക്കോര്‍ഡുകളുമായി 74 കാരന്‍ ഗിന്നസ് റിഷി

1990ല്‍  രണ്ട് സുഹൃത്തുക്കളോടൊപ്പം പൂനയില്‍ നിന്ന് കൈനെറ്റിക് ഹോണ്ട സ്കൂട്ടര്‍ നിര്‍ത്താതെ, തിരിഞ്ഞ് നോക്കാതെ 1001  മണിക്കൂര്‍ ഓടിച്ചാണ് ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്

ഇത് ഗിന്നസ് റിഷി, ആദ്യ പേര് ഹര്‍ പ്രകാശ് റിഷി. 11990ല്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം പൂനയില്‍ നിന്ന് കൈനെറ്റിക് ഹോണ്ട സ്കൂട്ടര്‍ നിര്‍ത്താതെ, തിരിഞ്ഞ് നോക്കാതെ 1001 മണിക്കൂര്‍ ഓടിച്ചാണ് ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇത് കൂടാതെ 6 ലോക റെക്കോര്‍ഡുകളും 22 മറ്റ് റെക്കോര്‍ഡുകളുമായി റെക്കോര്‍‍ഡുകളുടെ തോഴനായി മാറിയതോടെ പേര് ഗിന്നസ് റിഷി എന്നായി.

വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് ഷോപ്പുടമായായിരുന്ന റിഷി ഇന്ന് തന്റെ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. ഏറ്റവും കൂടുതല്‍ സമയം പേന കൊണ്ട് എഴുതിയും (489 പേജുകള്‍), ഭാര്യക്ക് ഏറ്റവും ചെറിയ വില്‍ പത്രം (All to son) നല്‍കിയും, ഏറ്റവും ദൂരമേറിയ സ്ഥലത്തേക്ക് (ന്യൂ ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക്) പിസ എത്തിച്ച് കൊടുത്തും റിഷി തന്റെ പേരില്‍ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്.

കൂടാതെ ഏറ്റവും കൂടുതല്‍ ടാറ്റൂ ശരീരത്തിലൊട്ടിച്ച് ഗിന്നസ് റെക്കോര്‍‍ഡ് നേടിയ ഏഴ് പേരിലും റിഷിയുണ്ട്. തന്റെ എല്ലാ പല്ലും പറിച്ചെടുത്താണ് വായില്‍ ഏറ്റവും കൂടുതല്‍ ജ്യൂസ് സ്ട്രോ (496 എണ്ണം) തിരുകിക്കയറ്റി ഇദ്ദേഹം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

"എന്റെ ഉടലില്‍ 366 സ്ഥിരം ടാറ്റുകള്‍ ഉണ്ട് അതില്‍ 199 മാപ്പുകളും‍, 165 കൊടികളും‍, നമുക്ക് തീവ്രവാദത്തിനെതിരെ ഒന്നിക്കാം എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, അറബി, ഇറ്റാലിയന്‍, ജെര്‍മന്‍, ഹീബ്രു, റഷ്യന്‍ എന്നീ ഭാഷകളിലെ 2985 എഴുത്തുകളും ഉണ്ട്‍, കൂടാതെ എന്റെ ഇടത് നെഞ്ചില്‍ മഹാത്മാ ഗാന്ധിയുടെയും വലത് നെഞ്ചില്‍ നരേന്ദ്രമോദിയുടേയും ചിത്രവും ടാറ്റുവായിട്ടുണ്ട്. കൂടാതെ ഒബാമ, കോഹിനൂര്‍ രത്നം പതിച്ച കിരീടത്തോട് കൂടിയ എലിസബത്ത് രാ‍‍‍ജ്ഞി‌, തുടങ്ങിയവരും എന്റെ ശരീരത്തില്‍ പതി‍ജ്ഞിട്ടുണ്ട്."ഗിന്നസ് റിഷി പറഞ്ഞു.

ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഒബാമക്കൊപ്പം ചായ കുടിക്കുക എന്നതാണ്. "ഒബാമയോട് എന്നെ വൈറ്റ് ഹൌസിലേക്ക് ചായക്ക് ക്ഷണിക്കാന്‍ അപേക്ഷിച്ച് കൊണ്ട് ഞാന്‍ കത്തയച്ചിട്ടുണ്ട്, അങ്ങനെയെങ്കില്‍ എനിക്ക് സമാധാനത്തിനുള്ള ഫോര്‍മുല എനിക്ക് പങ്കു വെക്കാനാകും" അദ്ദേഹേം പറഞ്ഞു.

TAGS :

Next Story