Quantcast

സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കും

MediaOne Logo

admin

  • Published:

    2 May 2018 11:09 PM IST

സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കും
X

സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കും

1984 ലെ സിഖ് വിരുദ്ധ കലാപക്കേസുകള്‍ പ്രത്യേക സംഘം പുനരന്വേഷിക്കും. തെളിവുകളും സാക്ഷികളുമില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ച 75 കേസുകളാണ് വീണ്ടും അന്വേഷിക്കുക

1984 ലെ സിഖ് വിരുദ്ധ കലാപക്കേസുകള്‍ പ്രത്യേക സംഘം പുനരന്വേഷിക്കും. തെളിവുകളും സാക്ഷികളുമില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ച 75 കേസുകളാണ് വീണ്ടും അന്വേഷിക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി ദേശീയ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമ സഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ സിഖ് വിരുദ്ധ കേസുകള്‍ വീണ്ടും സജീവമാക്കിയത് ആംആദ് മി പാര്‍ട്ടിയാണ്. കലാപത്തിലെ ഇരകളുടെ കണ്ണില്‍ പൊടിയിടാനാണ് പ്രത്യേക അന്വേഷണ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അന്വേഷണ സംഘം പരാജയമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം അവസാനിപ്പിച്ച 75 കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കേസുകളാണ് ഇതില്‍ അധികവും. എന്നാല്‍ പുനരന്വേഷിക്കേണ്ട കേസുകള്‍ 200 ലധികമുണ്ടെന്ന് എഎപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജിപി മാഥുര്‍ അധ്യക്ഷനായ പ്രത്യേക സംഘമാണ് സിഖ് വിരുദ്ധ കലാപക്കേസുകള്‍ അന്വേഷിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് പിന്നാലെയുണ്ടായ കലാപത്തില്‍ 3000 ത്തിലധികം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചതായാണ് കണക്കാക്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

TAGS :

Next Story