Quantcast

പെരുന്നാള്‍ ഷോപ്പിംങിന് ഡല്‍ഹിയിലെത്തിയ യുവാവിനെ ബീഫിന്റെ പേരില്‍ കുത്തിക്കൊന്നു

MediaOne Logo

Subin

  • Published:

    4 May 2018 11:23 AM GMT

പെരുന്നാള്‍ ഷോപ്പിംങിന് ഡല്‍ഹിയിലെത്തിയ യുവാവിനെ ബീഫിന്റെ പേരില്‍ കുത്തിക്കൊന്നു
X

പെരുന്നാള്‍ ഷോപ്പിംങിന് ഡല്‍ഹിയിലെത്തിയ യുവാവിനെ ബീഫിന്റെ പേരില്‍ കുത്തിക്കൊന്നു

ട്രയിനില്‍ വെച്ച് ചില യാത്രക്കാര്‍ ബീഫിന്‍റെ പേരില്‍ അധിക്ഷേപിച്ചതിനെ യുവാക്കള്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം...

ഹരിയാനയില്‍ നിന്നും ഈദ് ഷോപ്പിംങിനായി ഡല്‍ഹിയിലെത്തിയ നാലംഗസംഘത്തിനു നേരെ ട്രെയിനില്‍ ആക്രമണം. ആള്‍ക്കൂട്ടം ബീഫ് കഴിച്ചെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ കുത്തേറ്റ ജുനൈദ് എന്ന യുവാവ് മരിച്ചു. ഡല്‍ഹിയില്‍ പെരുന്നാള്‍ ഷോപ്പിംങ് നടത്തി ഹരിയാനയിലെ ബല്ലഭാഗിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേരെ പല്‍വേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ജുനൈദിന് പുറമേ ഹാഷിം, ഷാക്കിര്‍ മുഹസ്സിന്‍, മോയിന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ഷോപ്പിംങിന് ശേഷം ഡല്‍ഹിയിലെ തുഗ്ലക്കാബാദ് റെയില്‍വേസ്റ്റേഷനില്‍ നിന്നും ബല്ലഭാഗിലേക്ക് പോകവേയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിനൊടുവില്‍ അസാവതി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നാല് പേരെയും ട്രയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഇവിടെ നിന്നാണ് നാലുപേരെയും ആശുപത്രിയിലേക്കെത്തിച്ചത്. പല്‍വേലിലെ ആശുപത്രിയില്‍ വെച്ചാണ് ജുനൈദ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. ഷാക്കിര്‍, ഹാഷിം എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

ട്രയിനില്‍ വെച്ച് ചില യാത്രക്കാര്‍ ബീഫിന്‍റെ പേരില്‍ അധിക്ഷേപിച്ചതിനെ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് മുഹ്‌സിന്‍ പറയുന്നു. എതിര്‍ത്ത നാലുപേരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി. ഇതിനിടെ കത്തി കൈവശം വെച്ചിരുന്ന രണ്ട് പേര്‍ ജുനൈദിനെ കുത്തുകയായിരുന്നു. പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. റെയില്‍വേ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായി പരിക്കേറ്റിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് അവഗണനയാണ് ഉണ്ടായതെന്നും മുഹ്‌സിന്‍ പറയുന്നു.

TAGS :

Next Story