Quantcast

ജെഎന്‍യുവില്‍ മോദിയുടെ കോലംകത്തിച്ച സംഭവം; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

MediaOne Logo

Sithara

  • Published:

    5 May 2018 11:12 PM GMT

ജെഎന്‍യുവില്‍ മോദിയുടെ കോലംകത്തിച്ച സംഭവം; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
X

ജെഎന്‍യുവില്‍ മോദിയുടെ കോലംകത്തിച്ച സംഭവം; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ച നടന്ന ദസറ ആഘോഷത്തിനിടെ എന്‍എസ്‍യുവിന്റെ നേതൃത്വത്തിലാണ് രാവണന് പകരം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അഫ്സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് ശേഷം ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചൊവ്വാഴ്ച നടന്ന ദസറ ആഘോഷത്തില്‍ രാവണന് പകരം പ്രധാനമന്ത്രിയുടേതടക്കമുള്ള കോലങ്ങളാണ് എന്എസ്‍യു പ്രവര്‍ത്തകര്‍ കത്തിച്ചത്. രാവണന്റെ പത്ത് തലകല്ക്ക് പകരമായി രാജ്യത്തുടനീളം ചര്‍ച്ചയായ വിവാദ വിഷയങ്ങളില്‍ ഇടം പിടിച്ച ഗുജറാത്ത് സര്‍ക്കാര്‍, പശുസംരക്ഷകര്‍, രാംദേവ്, സാധ്വി പ്രഗ്യാ, നാഥുറാം ഗോഡ്‌സേ, ആശാറാം ബാപ്പു, ജെഎന്‍യു വിസി ജഗദേഷ് കുമാര്‍ എന്നീ മുഖങ്ങളായിരുന്നു കോലത്തിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താറുള്ള കാമ്പസിനകത്തെ സബര്‍മതി ദാബക്ക് സമീപത്തായിരുന്നു പ്രതിഷേധം.

രാവണന് പകരം മോദിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ എബിവിപി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ജെഎന്‍യു അച്ചടക്ക സമിതി നാല് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സര്‍വകലാശാല വിസി ട്വിറ്ററില്‍ കുറിച്ചു. ജെഎന്‍യു കാമ്പസില്‍ കോലം കത്തിക്കല്‍ സാധാരണമാണെന്നും ഇതിന് മുന്‍പും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചിട്ടുണ്ടെന്നുമാണ് എന്‍എസ്‍യുഐ നേതാവ് സണ്ണി ധിമാന്റെ പ്രതികരണം. അന്നൊന്നും ഇത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ധിമാന്‍ പറഞ്ഞു.

TAGS :

Next Story