Quantcast

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

MediaOne Logo

Subin

  • Published:

    5 May 2018 8:07 PM GMT

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു
X

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

സംഘപരിവാര്‍ ആശങ്ങളെ തോല്‍പ്പിക്കുക ലക്ഷ്യം വച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐ എഐഎസ്എ ഡിഎസ്എഫ്  എന്നിവ സഖ്യമായാണ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

രാജ്യത്തെ ജനാധിപത്യ വിരുദ്ധതക്കെതിരെ ശക്തമായ ശബ്ദമായി മാറിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. എസ്എഫ്‌ഐ എഐഎസ്എ ഡിഎസ്എഫ് സഖ്യവും ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും തമ്മിലാണ് കടുത്ത മത്സരം. വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നവരെല്ലാം പെണ്‍കുട്ടികളാണ് എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു.

രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്ര ദേശീയ വാദത്തിനും ജനാധിപത്യ അട്ടിമറികള്‍ക്കുമെതിരായ വിദ്യാര്‍ത്ഥി പ്രതിരോധത്തിന് ശക്തി പകര്‍ന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍, യൂണിയന്‍ തെരഞ്ഞെടുപ്പിലും അതേ നയം തന്നെയാണ് തുടരുന്നത്. സംഘപരിവാര്‍ ആശങ്ങളെ തോല്‍പ്പിക്കുക ലക്ഷ്യം വച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐ എഐഎസ്എ ഡിഎസ്എഫ് എന്നിവ സഖ്യമായാണ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

സംഘപരിവാര്‍ ആശങ്ങളോടുള്ള എതിര്‍പ്പിനൊപ്പം പിന്നോക് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണമെന്ന ലക്ഷ്യവുമായി എസ്‌ഐഒ പിന്തുണയോടെ ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം യൂണിയന്‍ പിടിച്ചെടുത്ത ഇടത് സഖ്യത്തിനൊപ്പം മികച്ച മത്സരം കാഴ്ചവക്കാനായതും ലഭിച്ച മികച്ച വോട്ട് ശതമാനവും ബാപ്‌സയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.

ഇടത് സഖ്യത്തില്‍ നിന്നും മാറി അകടഎ ഒറ്റക്ക് മത്സരിക്കുന്നത് ഇടത് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നത് ബാപ്‌സക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എഐഎസ്എ പ്രസിഡണ്ട് സ്ഥാനാത്ഥിയായി മലയാളിയായ അപരാജിത രാജയാണ് മത്സരിക്കുന്നത്. നജീബിന്റെ തിരോധാനം, യുജിസി വിജ്ഞാപനത്തെതുടര്‍ന്ന് ഗവേഷണ സീറ്റുകള്‍ വെട്ടിക്കുറച്ച സര്‍വകലാശാല നടപടി, സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ തുടങിയവയായിരുന്നു ഇത്തവണത്തെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍. തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.

TAGS :

Next Story