Quantcast

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി

MediaOne Logo

admin

  • Published:

    5 May 2018 9:55 AM GMT

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി
X

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി. 2011 ല്‍ സംസ്ഥാന നിയമസഭ ഐകകണ്ഠേന പാസാക്കിയ ബില്‍ 5 വര്‍ഷം വൈകിപ്പിച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചത്.

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി. 2011 ല്‍ സംസ്ഥാന നിയമസഭ ഐകകണ്ഠേന പാസാക്കിയ ബില്‍ 5 വര്‍ഷം വൈകിപ്പിച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചത്. സംസ്ഥാനത്തിന്റേതായ പുതിയ നിയമനിര്‍മാണം നടത്തുക മാത്രമാണ് സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള വഴി. കൊക്കക്കോള കമ്പനി നടത്തിയ പ്രകൃതി ചൂഷണത്തിനുള്ള നഷ്ടപരിഹാരം പ്ലാച്ചിമട നിവാസികള്‍ക്ക് നല്‍കുന്നതിനായാണ് ട്രിബ്യൂണല്‍ ബില്‍ പാസാക്കിയത്.

2011 ഫെബ്രുവരിയിലാണ് കേരള സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയത്. കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശിപാര്‍യുടെ അടിസ്ഥാനത്തിലായിരുന്നു ട്രിബ്യൂണല്‍ ബില്‍ പാസാക്കിയത്. കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിച്ച പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് 200 കോടിയുടെ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ബില്ലിലെ പ്രധാന ശിപാര്‍ശ. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ചു. മറ്റ് നിയമ തടസങ്ങള്‍ ഇല്ലാതാകാന്‍ വേണ്ടിയാണ് രാഷ്ട്രപതിക്ക് അയച്ചത്. എന്നാല്‍ വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരം നേടിയെങ്കിലും രാഷ്ട്രപതിയുടെ പരിഗണനയിലേക്ക് ബില്‍ എത്തിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വൈകിച്ചു. വിവിധ ഭാഗത്ത് നിന്നുയര്‍ന്ന സമ്മര്‍ദ്ദംമൂമലമാണ് ബില്‍ തിരിച്ചയച്ചതെന്ന് പ്ലാച്ചിമട ഉന്നതാധികാര സമിതിയംഗം ഡോ. എസ് ഫൈസി പറഞ്ഞു. രാഷ്ട്രപതി തിരിച്ചയച്ചെങ്കിലും സംസ്ഥാന നിയമമാക്കി മാറ്റി ട്രൈബ്യൂണല്‍ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയമനടപടികള്‍ സ്വീകരിക്കാനും കേരളത്തിന് മുന്നില്‍ സാധ്യതകളുണ്ട്. ഇനി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് നിര്‍ണായകമാകുക.

TAGS :

Next Story