രാഹുലിന്റെ അധ്യക്ഷപദവിയില്‍ വലിയ പ്രതീക്ഷകളുമായി കോണ്‍ഗ്രസ്

രാഹുലിന്റെ അധ്യക്ഷപദവിയില്‍ വലിയ പ്രതീക്ഷകളുമായി കോണ്‍ഗ്രസ്
2000 മുതലേ കോണ്‍ഗ്രസില്‍ രാഹുലിനെ പ്രധാനമന്ത്രിയായി സ്വപ്നം കാണുന്നവരുണ്ടായിരുന്നെങ്കിലും ഒരു നീക്കവും അക്കാര്യത്തിലുണ്ടായില്ല.
പാര്‍ട്ടിയിലെ ജനാധിപത്യവല്‍ക്കരണത്തിനും കാലാനുസൃതമായ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നേതാവ്, കോണ്‍ഗ്രസിലെ ഇടത് മനസ്‌കന്‍, യുവത്വം, രാഹുല്‍ ഗാന്ധിക്ക് എടുത്തുപറയാന്‍ ഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ നേതൃപ്രകടനത്തിലെ സ്ഥിരതയില്ലായ്മയും ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ പലപ്പോഴും കാാണിച്ച വൈമുഖ്യവും രാഹുലിലെ നേതാവിന് തിരിച്ചടിയായി. രാഷ്ട്രീയത്തിലേക്ക് നിര്‍ബന്ധിതമായി എത്തപ്പെട്ടയാള്‍ എന്നതും രാഹുലിനെതിരായ വിമര്‍ശമായി എതിരാളികള്‍ ഉയര്‍ത്തുന്നു.
റോളിങ്‌സ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്നും അന്താരാഷ്ട്ര ബന്ധം, വികസനം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടിയെത്തിയ രാഹുല്‍ എന്ന 47കാരന്‍ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹിച്ചത്. 2000 മുതലേ കോണ്‍ഗ്രസില്‍ രാഹുലിനെ പ്രധാനമന്ത്രിയായി സ്വപ്നം കാണുന്നവരുണ്ടായിരുന്നെങ്കിലും ഒരു നീക്കവും അക്കാര്യത്തിലുണ്ടായില്ല.
2004ല്‍ അപ്രതീക്ഷിതമായായിരുന്നു രാഹുലിന്റെ രാഷ്ട്രീയ പ്രവേശം. അമേഠിയില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക്. പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നെങ്കിലും നിരാകരിച്ചു. 2009 യുപിഎ വിജയം ആവര്‍ത്തിച്ചപ്പോഴും ഈ വികാരം ആവര്‍ത്തിച്ചു. മന്ത്രി സഭാ പ്രവേശനത്തിന് പോലും രാഹുല്‍ തയ്യാറായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് കൊണ്ട് പാര്‍ട്ടിയെ പോഷിപ്പിക്കാനായിരുന്നു ശ്രമം.
എന്‍എസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ യുവനേതൃത്വത്തെ കൊണ്ടുവന്ന് സമൂലമാറ്റം വരുത്തി. 2013 ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവിയിലേക്ക്. കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ മന്‍മോഹന്‍ സിഹ് കൊണ്ട് വന്ന ഓര്‍ഡിനന്‍സ് കീറി കളയണമെന്ന് ഉറക്കെ പറഞ്ഞ് വ്യത്യസ്തനായി.
പാര്‍ട്ടി പ്രതിരോധത്തിലായ ടുജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതി ആരോപണ കാലത്തെല്ലാം ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യയെ കണ്ടെത്തലെന്ന പേരില്‍ രാജ്യമൊട്ടാകെയുള്ള സന്ദര്‍ശനങ്ങള്‍. പാര്‍ട്ടി ശക്തിക്ഷയിച്ച കാലത്ത് അധികാരത്തിലേക്കെത്തുന്നു എന്നത് രാഹുലിന്റെ കൂടി ന്യൂനതയായി ഒരു വിഭാഗം കണക്കാക്കുന്നുണ്ടെങ്കിലും രാഹുലിന്റെ അധ്യക്ഷപദത്തില്‍ പ്രതീക്ഷകളേറെയാണ് കോണ്‍ഗ്രസിന്.
Adjust Story Font
16

