Quantcast

തമിഴ്നാട് നിയമസഭ: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

MediaOne Logo

Muhsina

  • Published:

    7 May 2018 8:25 AM GMT

തമിഴ്നാട് നിയമസഭ: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
X

തമിഴ്നാട് നിയമസഭ: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടികളില്‍ പ്രതിഷേധിച്ച്, തമിഴ്നാട് നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗവര്‍ണര്‍ പ്രസംഗിയ്ക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ വാക്കൌട്ട്. ഗവര്‍ണറുടെ..

ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടികളില്‍ പ്രതിഷേധിച്ച്, തമിഴ്നാട് നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗവര്‍ണര്‍ പ്രസംഗിയ്ക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ വാക്കൌട്ട്. ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താനും ശ്രമങ്ങളുണ്ടായി. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമായതിനാല്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ അറിയിച്ചു. സഭ തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പ്രതിപക്ഷം സഭ ബഹ്ഷ്കരിച്ചു. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോഴായിരുന്നു ബഹിഷ്കരണം. പിന്നീട്, അന്‍പത് മിനിറ്റോളം ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തു.

ന്യൂനപക്ഷമായ സര്‍ക്കാറിനോട് വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെടാത്ത ഗവര്‍ണറുടെ നടപടിയ്ക്കെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കൂടാതെ, ജനാധിപത്യ മര്യാദകള്‍ പാലിയ്ക്കാതെ വിവിധ ജില്ലകളില്‍ ഗവര്‍ണര്‍ നേരിട്ടു നടത്തുന്ന ഉദ്യോഗസ്ഥ യോഗങ്ങളെയും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ വിമര്‍ശിച്ചു. ദിനകരന്‍ പക്ഷത്തേയ്ക്ക് കൂറുമാറിയതിനാല്‍ അയോഗ്യരാക്കപ്പെട്ട പതിനെട്ട് എംഎല്‍എമാരും ഇന്ന് നിയമസഭയില്‍ എത്തി. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഉള്ളില്‍ പ്രവേശിയ്ക്കാന്‍ അനുവദിച്ചില്ല.

TAGS :

Next Story