Quantcast

പിഎന്‍ബി തട്ടിപ്പുകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    7 May 2018 7:40 AM GMT

പിഎന്‍ബി തട്ടിപ്പുകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
X

പിഎന്‍ബി തട്ടിപ്പുകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടായതിനാല്‍ പിഎന്‍ബി വായ്പ തട്ടിപ്പ് കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

പിഎന്‍ബി തട്ടിപ്പുകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ബാങ്ക് ജീവനക്കാരായ ബച്ചു തീവാരി, യശ്വന്ത് ജോഷി, പ്രഫുല്‍ സാവന്ത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടായതിനാല്‍ പിഎന്‍ബി വായ്പ തട്ടിപ്പ് കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. തട്ടിപ്പിന് വഴിവെച്ചത് വിവിധ തലങ്ങളിലുണ്ടായ വീഴ്ച്ചയാണെന്ന് സിബിഐ കേന്ദ്ര വിജിലന്‍സ് കമ്മീഷന് മുന്‍പാകെയും വ്യക്തമാക്കി.

പിഎന്‍ബി വായ്പ തട്ടിപ്പ് കേസില്‍ ഇടപാട് നടന്നത് ബാങ്കുകളുടെ വിദേശബ്രാഞ്ചുകളിലാണെന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. എങ്ങനെയാണ് തട്ടിപ്പ് നടന്നത് എന്നത് സംബന്ധിച്ച് വിശദമായിതന്നെ അന്വേഷിച്ചുവരികയാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസിലെ പ്രതിയായ മൊഹുള്‍ ചോക്സി നേരത്തെയും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് ചോക്സിയുടെ മുന്‍ ജീവനക്കാര്‍ സിബിഐക്ക് മൊഴി നല്‍കി.‌

തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് മേധാവി, ആര്‍ബിഐ, ധനകാര്യമന്ത്രാലയം, സിബിഐ എന്നിവരുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കൂടിക്കാഴ്ച്ച നടത്തി. വിവിധ തലങ്ങളില്‍ വീഴ്ച്ച സംഭവിച്ചതായി കമ്മീഷന് മുന്‍പാകെ സിബിഐ വിശദീകരിച്ചു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി സിബിഐ വ്യക്തമാക്കി. തട്ടിപ്പില്‍ വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാന്‍ ബാങ്ക് സിഇഓയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡില്‍ ഇതുവരെ 5716 കോടിയോളം രൂപയുടെ സ്വത്ത് ഏജന്‍സികള്‍ കണ്ടുകെട്ടി. നീരവും ചോക്സിയും നികുതിവെട്ടിപ്പ് നടത്തിയതായും തെളിഞ്ഞു. അതിനിടെ തട്ടിപ്പ് 300 കോടി ഡോളറിന്‍റെ ബാധ്യത പൊതുമേഖലാ ബാങ്കുകള്‍ക്ക് വരുത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story