രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍ മേലുള്ള ചര്‍ച്ചയില്‍ യെച്ചൂരിക്ക് കടുത്ത വിമര്‍ശം

രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍ മേലുള്ള ചര്‍ച്ചയില്‍ യെച്ചൂരിക്ക് കടുത്ത വിമര്‍ശം
യെച്ചൂരി റിവിഷനിസ്റ്റാണെന്ന് തെലങ്കാനയില്‍ നിന്നുള്ള അംഗങ്ങള്‍ ആരോപിച്ചു
രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍ മേലുള്ള ചര്‍ച്ചയില്‍ സീതാറാം യെച്ചൂരിക്ക് കടുത്ത വിമര്‍ശം. യെച്ചൂരി റിവിഷനിസ്റ്റാണെന്ന് തെലങ്കാനയില്‍ നിന്നുള്ള അംഗങ്ങള്‍ ആരോപിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന് വാദിക്കുമ്പോളും പ്രാദേശിക സാഹചര്യംകൂടി കണക്കിലെടുക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രമേയത്തിന്റെ കരടിന്‍മേല്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.
കോണ്‍ഗ്രസ് ബന്ധമെന്ന യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്താണ് ആദ്യദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷവും സംസാരിച്ചത്. സീതാറാം യെച്ചൂരി റിവിഷനിസ്റ്റാണെന്നായിരുന്നു ആദ്യദിവസത്തെ ചര്‍ച്ചയില്‍ സംസാരിച്ച തെലങ്കാനയിലെ പ്രതിനിധികള്‍ കുറ്റപ്പെടുത്തിയത്. വര്‍ഗശത്രുവുമായി സഹകരിക്കണമെന്ന വാദം അസംബന്ധമാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസിനെ അട്ടിമറിക്കാനാണ് യെച്ചൂരി ശ്രമിക്കുന്നതെന്നായിരുന്നു ഹിമാചലുകാരുടെ ആരോപണം. അതേസമയം കാരാട്ടിന്റെ നിലപാടിനെ പിന്തുണയ്ക്കുമ്പോളും സംസ്ഥാനങ്ങളും പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണം തീരുമാനമെടുക്കാനെന്നും നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ നിന്ന് സംസാരിച്ച പി.രാജീവും കെ.എന്‍ ബാലഗോപാലും പാര്‍ട്ടിയുടെ വര്‍ഗശത്രുവുമായി സഹകരിക്കണമെന്ന് പറയുന്നത് അസ്ഥിത്വം തന്നെ ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാതായാല്‍ ബംഗാളില്‍ പാര്‍ട്ടി പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് ബംഗാളില്‍ നിന്നുള്ള പ്രതിനിധികളും പറഞ്ഞു. അതിജീവനത്തിനാണ് കോണ്‍ഗ്രസുമായുള്ള സഹകരണത്തെ പിന്തുണയ്ക്കുന്നതെന്ന് യെച്ചൂരിയെ പിന്തുണച്ച തമിഴ്നാട്, പഞ്ചാബ്, ജമ്മു കശ്മീര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പറഞ്ഞു. ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും യെച്ചൂരിക്കൊപ്പം നിന്നു. കരടിന്‍മേല്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രസീഡിയമാണ് എടുക്കുക.
Adjust Story Font
16

