Quantcast

വാടക ഗര്‍ഭധാരണം നിരോധിക്കും; ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

MediaOne Logo

Alwyn

  • Published:

    8 May 2018 12:32 PM GMT

വാടക ഗര്‍ഭധാരണം നിരോധിക്കും; ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം
X

വാടക ഗര്‍ഭധാരണം നിരോധിക്കും; ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

വിദേശികള്‍ക്ക് പണം വാങ്ങി ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. വിദേശികള്‍ക്ക് പണം വാങ്ങി ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനും സാമ്പത്തികചൂഷണം തടയാനുമാണ് നീക്കം. വാടക ഗര്‍ഭപാത്രം കച്ചവടവത്കരിക്കുന്നത് തടയുക, ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുക, അധാര്‍മികമായുള്ള നീക്കങ്ങളെ ചെറുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബില്ലിനുള്ളത്. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിന് ഇന്ത്യക്കാരായിരിക്കണം, വിവാഹിതരായിരിക്കണം, വന്ധ്യതയുണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. അവിവാഹിതര്‍, വിദേശികള്‍, സ്വവര്‍ഗപ്രേമികള്‍, ലിവിങ് ടുഗതര്‍ തുടങ്ങിയവര്‍ക്ക് ഗര്‍ഭപാത്രം വാടകക്കെടുക്കാന്‍ കഴിയില്ല. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ സുരക്ഷയെ കരുതി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

വിവാഹം കഴിഞ്ഞ് 5 വര്‍ഷം പൂര്‍ത്തിയായ സ്ത്രീകളെ മാത്രമേ അടുത്ത ബന്ധുക്കളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനായി ഗര്‍ഭപാത്രം നല്‍കാന്‍ അനുവദിക്കൂ. അന്യഗര്‍ഭ പാത്രം ഉപയോഗിച്ച് കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സറോഗസി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം കര്‍ശനമായി നിരോധിക്കും. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ എല്ലാ വിവരങ്ങളും 25 വര്‍ഷം വരെ സൂക്ഷിച്ചു വെക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നുണ്ട്. പണം സ്വീകരിക്കാതെ അടുത്ത ബന്ധുക്കള്‍ക്കായി ഗര്‍ഭപാത്രം നല്‍കാന്‍ ബില്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വാണിജ്യാടിസ്ഥാനത്തിലെ വാടകഗര്‍ഭ പാത്രം അനുവദിക്കാനാവില്ലെന്നും ഒരു നിയമ സാധുതയുമില്ലാതെ ഒരു കച്ചവടമായി രാജ്യത്ത് ഇത് വളരുകയാണെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.

TAGS :

Next Story