Quantcast

തോവാളയിലും പൂ വില്‍പന തകൃതി

MediaOne Logo
തോവാളയിലും പൂ വില്‍പന തകൃതി
X

തോവാളയിലും പൂ വില്‍പന തകൃതി

മലയാളികളും തെക്കന്‍ കേരളത്തിലെ പൂവ് കച്ചവടക്കാരും പുലര്‍ച്ച മുതല്‍ ഒഴുകിയെത്തുകയാണ്

തിരുവോണത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തിലെ മാര്‍ക്കറ്റുകള്‍ക്കൊപ്പം തമിഴ്നാട്ടിലെ തോവാള പൂവ് ചന്തയിലും കച്ചവടം തകൃതി .മലയാളികളും തെക്കന്‍ കേരളത്തിലെ പൂവ് കച്ചവടക്കാരും പുലര്‍ച്ച മുതല്‍ ഒഴുകിയെത്തുകയാണ്.മധുര,ദിണ്ഡുകല്‍‍‍,രാജപാളയം,ഹൊസൂര്‍,ബാഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് പൂവ് തോവാളയിലേക്ക് എത്തുന്നത്.

നേരം പുലരുന്നതിന് മുന്പ് തന്നെ ഇതുപോലുള്ള ചെറുതും വലുതുമായ കര്‍ഷകര്‍ തോവാള ചന്തയില്‍ പൂക്കളുമായെത്തും.ഇവരുടെ ചാക്കിലെ പൂവ് വാങ്ങാന്‍ പാതിരാത്രി തന്നെ മലയാളികള്‍ കാത്തുനില്‍ക്കുന്നകാര്യം കര്‍ഷകര്‍ക്കെല്ലാം അറിയാം.ലേലം വിളിച്ചും തര്‍ക്കിച്ചുമെക്കെ കയ്യും കണക്കുമില്ലാതെയാണ് മലയാളികള്‍ ഇവിടെ നിന്ന് പൂവ് വാങ്ങുന്നത്. ഫ്രെഷായി വില്‍ക്കുന്നതിനാല്‍ പുലര്‍ച്ചെ വില കുറച്ച് കൂടുതലാണ്. ചന്ത അവസാനിക്കുന്ന ഉച്ചസമയത്താണ് നമ്മുടെ കച്ചവടക്കാരെത്തി പൂക്കള്‍ വാങ്ങുന്നത്.

TAGS :

Next Story