Quantcast

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്ന് അനുരാഗ് കശ്യപ്

MediaOne Logo

Alwyn K Jose

  • Published:

    8 May 2018 1:38 AM GMT

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്ന് അനുരാഗ് കശ്യപ്
X

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്ന് അനുരാഗ് കശ്യപ്

സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ചുമതലയുള്ളവരാണെന്ന് ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടും അധികാരമുള്ളതുകൊണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതെന്ന് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. തീര്‍ത്തും അപ്രസക്തമാകുകയും സിനിമ വ്യവസായത്തെ ഉപയോഗിച്ച് പ്രസക്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുമായ ഒരു പാര്‍ട്ടിയുമായി

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഒരു പൌരനെന്ന നിലയില്‍ തനിക്ക് അധികാരമുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ പാകിസ്താന്‍ സന്ദര്‍ശനത്തിന് നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പാകിസ്താന്‍ നടന്‍മാര്‍ അഭിനയിച്ച സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന സിനിമ ഓണേഴ്സ് ആന്‍ഡ് എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ കശ്യപ് രംഗതെത്തിയത്. കരണ്‍ ജോഹറിന്‍റെ എ ദില്‍ ഹേ മുശ്കില്‍ എന്ന സിനിമ ചിത്രീകരിച്ചിരുന്ന സമയത്തു തന്നെയായിരുന്നു പ്രധാനമന്ത്രിയുടെ പാകിസ്താന്‍ സന്ദര്‍ശനമെന്നും അതിനാല്‍ തന്നെ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ അതേ മാനദണ്ഡം വച്ച് പ്രധാനമന്ത്രി പാക് സന്ദര്‍ശനത്തിന് മാപ്പ് പറയേണ്ടതാണെന്നുമാണ് ട്വീറ്ററിലൂടെ കശ്യപ് ആവശ്യപ്പെട്ടത്.

ഇതെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വേട്ട ആരംഭിച്ചതോടെയാണ് നിലപാട് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് കശ്യപ് വീണ്ടും രംഗതെത്തിയത്. സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ചുമതലയുള്ളവരാണെന്ന് ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടും അധികാരമുള്ളതുകൊണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതെന്ന് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. തീര്‍ത്തും അപ്രസക്തമാകുകയും സിനിമ വ്യവസായത്തെ ഉപയോഗിച്ച് പ്രസക്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുമായ ഒരു പാര്‍ട്ടിയുമായി സംസാരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും കശ്യപ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story