Quantcast

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നാളെ

MediaOne Logo

Subin

  • Published:

    8 May 2018 10:10 PM IST

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നാളെ
X

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നാളെ

രണ്ടാഴ്ച മുമ്പ് നടന്ന രജൗരി ഗാര്‍ഡന്‍ ഉപ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ട ആം ആദ്മി പാര്‍ട്ടി, ആശങ്കയോടെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്...

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നാളെ. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ഗോവ, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ശക്തികേന്ദ്രമായ ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിക്ക് അടിത്തറ നഷ്ടപ്പെടുമോ എന്നതാണ് തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

രണ്ടാഴ്ച മുമ്പ് നടന്ന രജൗരി ഗാര്‍ഡന്‍ ഉപ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ട ആം ആദ്മി പാര്‍ട്ടി, ആശങ്കയോടെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം വര്‍ദ്ധിച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. ആകെയുള്ള 272 വാര്‍ഡുകളില്‍ 142ലും ബിജെപി അംഗങ്ങളാണ് നിലവില്‍. മോദി തന്നെയാണ് ഈ പ്രാദേശിക തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ആപ്പിന് വോട്ട് ചെയ്ത നിഷ്പക്ഷ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം മാറിച്ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

ഭരണം പിടിച്ചില്ലെങ്കിലും, രണ്ടാം സ്ഥാനമെങ്കിലും കരസ്ഥമാക്കാനാണ് കോണ്‍ഗ്രസിന്റെ തത്രപ്പാട്. 26ന് ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

TAGS :

Next Story