Quantcast

സുഷമയുടെ ശമ്പളവും എന്റെ വയസും ചോദിക്കരുത്..കുറിക്ക് കൊള്ളുന്ന മറുപടിയുമായി സ്വരാജ് കൌശല്‍

MediaOne Logo

Jaisy

  • Published:

    8 May 2018 1:07 PM GMT

സുഷമയുടെ ശമ്പളവും എന്റെ വയസും ചോദിക്കരുത്..കുറിക്ക് കൊള്ളുന്ന മറുപടിയുമായി സ്വരാജ് കൌശല്‍
X

സുഷമയുടെ ശമ്പളവും എന്റെ വയസും ചോദിക്കരുത്..കുറിക്ക് കൊള്ളുന്ന മറുപടിയുമായി സ്വരാജ് കൌശല്‍

സ്വരാജിനോട് ഒരു വ്യക്തി ട്വിറ്ററിലൂടെ ചോദിച്ച ചോദ്യമാണ് തമാശയുണ്ടാക്കിയത്

മികച്ചൊരു മന്ത്രി മാത്രമല്ല, നല്ലൊരു തമാശക്കാരി കൂടിയാണ് താനെന്ന് സുഷമാ സ്വരാജ് പലവട്ടം തെളിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരിക്കും മിക്കവാറും സുഷമയുടെ കുഞ്ചന്‍ നമ്പ്യാര്‍ ശൈലിയിലുള്ള മറുപടികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഭാര്യയെ കടത്തിവെട്ടിയിരിക്കുകയാണ് അഭിഭാഷകനും മുന്‍ മിസോറാം ഗവര്‍ണ്ണറുമായ സ്വരാജ് കൌശല്‍. സ്വരാജിനോട് ഒരു വ്യക്തി ട്വിറ്ററിലൂടെ ചോദിച്ച ചോദ്യമാണ് തമാശയുണ്ടാക്കിയത്. സുഷമാ സ്വരാജിന്റെ ശമ്പളം എത്രയാണെന്നായിരുന്നു ചോദ്യം. എന്നാല്‍ മാഡത്തിന്റെ ശമ്പളവും എന്റെ വയസ്സും ചോദിക്കരുതെന്നും അത് മര്യാദകേടാണെന്നുമായിരുന്നു സ്വരാജ് കൗശലിന്റെ മറുപടി.

നേരത്തെയും തമാശ കലര്‍ന്ന ട്വീറ്റിലൂടെ കൗശല്‍ ട്വിറ്ററില്‍ താരമായിട്ടുണ്ട്. എന്തുകൊണ്ടാണ് ട്വിറ്ററില്‍ സുഷമയെ ഫോളോ ചെയ്യാത്തതെന്ന് ചോദ്യത്തിന് താന്‍ ലിബിയയിലോ യമനിലോ കുടുങ്ങിക്കിടക്കുകയല്ല എന്നായിരുന്നു സ്വരാജിന്റെ മറുപടി.

Sir sushma madame ki tankhwah kitni h

— Name cannot be blank (@unj02209519) July 9, 2017

TAGS :

Next Story