പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗോവ എംഎല്‍എ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗോവ എംഎല്‍എ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ ബാബുഷ് മോണ്‍സെരാറ്റെ അറസ്റ്റില്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ ബാബുഷ് മോണ്‍സെരാറ്റെ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് ഇന്ന് ഉച്ചയോടെ ബാബുഷ് കീഴടങ്ങിയത്. ബാബുഷിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്ത നേപ്പാളി പെണ്‍കുട്ടിയെ വില കൊടുത്ത് വാങ്ങിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മനുഷ്യക്കടത്തിനും ബലാത്സംഗത്തിനുമാണ് ബാബുഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് ബാബുഷ് സ്വതന്ത്ര എംഎല്‍എയാണ്. എന്നാല്‍, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എംഎല്‍എ ആരോപിച്ചു. മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ജോലി നല്‍കിയ കുട്ടി പണം അപഹരിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ വളര്‍ത്തമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് എംഎല്‍എയ്ക്ക് തന്നെ വില്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതായും കുട്ടിയെ വിറ്റ വളര്‍ത്തമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
Adjust Story Font
16

