Quantcast

നീരവ് മോദിയെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് ശിവസേന

MediaOne Logo

admin

  • Published:

    8 May 2018 7:35 PM GMT

നീരവ് മോദിയെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് ശിവസേന
X

നീരവ് മോദിയെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് ശിവസേന

ആധാറില്ലെങ്കില്‍ സാധാരണക്കാരന് ആശുപത്രിയിലെ ചികിത്സയോ മരണാനന്തര ചടങ്ങുകളോ നിഷേധിക്കപ്പെടുമ്പോഴാണ് അക്കൌണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്ത ഒരാള്‍ ബാങ്കില്‍ നിന്നും 11,500 കോടി

ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കാന്‍ നീരവ് മോദിയെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് ശിവസേന. നീരവ് ബിജെപിയെ ശക്തമായി പിന്തുണച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പാര്‍ട്ടിക്കായി പണം സ്വരൂപിക്കാന്‍ വലിയ പങ്ക് വഹിച്ചിരുന്നെന്നും മുഖപത്രങ്ങളായ സാംന, ദോപഹര്‍ കാ സാംന എന്നിവയിലെ മുഖപ്രസംഗങ്ങളില്‍ സേന കുറ്റപ്പെടുത്തി. ബിജെപി നേതാക്കളുടെ അനുഗ്രഹത്തോടെയാണ് മോദി പിഎന്‍ബി ബാങ്കിനെ പറ്റിച്ചതെന്നോ തട്ടിയെടുത്ത പണത്തിന്‍റെ വിഹിതം പാര്‍ട്ടിയിലേക്ക് ഒഴുകിയെന്നോ പറയുന്നില്ല. പക്ഷേ ബിജെപിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ എന്നും ശ്രമിച്ചിരുന്ന വ്യക്തിയാണ് നീരവ്. താന്‍ പടുത്തുയര്‍ത്തിയ പണം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ നീരവ് സഹായിച്ചിട്ടുണ്ട് - മുഖപ്രസംഗം പരിഹസിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്ക് നീരവിനെതിരെ പരാതി നല്‍കിയതിന് ശേഷവും ദാവോസില്‍ പ്രധാനമന്ത്രിയെ കണ്ട വ്യവസായ പ്രമുഖരുടെ സംഘത്തില്‍ അദ്ദേഹം ഇടംപിടിച്ചത് ദുരൂഹമാണ്. നീരവിന്‍റെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നെങ്കില്‍ ഈ അപഹാസം ഒഴിവാക്കാമായിരുന്നു . ആധാറില്ലെങ്കില്‍ സാധാരണക്കാരന് ആശുപത്രിയിലെ ചികിത്സയോ മരണാനന്തര ചടങ്ങുകളോ നിഷേധിക്കപ്പെടുമ്പോഴാണ് അക്കൌണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്ത ഒരാള്‍ ബാങ്കില്‍ നിന്നും 11,500 കോടി വെട്ടിച്ചിട്ടുള്ളത്.

100 രൂപയുടെയോ 500 രൂപയുടെയോ പണം തിരിച്ചടക്കാനാകാതെ പാവപ്പെട്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് 11,500 കോടിയിലേറെ തട്ടിയെടുത്ത് വ്യവസായികള്‍ സര്‍ക്കാര്‍ അനുഗ്രഹത്തോടെ രാജ്യം വിടുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

TAGS :

Next Story