Quantcast

കശ്‍മീരില്‍ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ ഒമ്പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 2:25 AM GMT

കശ്‍മീരില്‍ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ ഒമ്പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു
X

കശ്‍മീരില്‍ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ ഒമ്പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പെല്ലറ്റാക്രമണത്തില്‍ ഒമ്പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു.

ശ്രീനഗറില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പെല്ലറ്റാക്രമണത്തില്‍ ഒമ്പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. ഇതോടെ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തിന് ശേഷം കശ്മീരില്‍ സുരക്ഷ സൈനികരുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി. അതിനിടെ കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ ഖുറം പര്‍വേസിനെ കുപുവാര ജയിലിലേക്ക് മാറ്റി.

കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ സൈനിക നടപടി തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ശ്രീനഗറില്‍ പ്രക്ഷോഭകരും സുരക്ഷ ഉദ്യോഗസ്ഥരം തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം പെല്ലറ്റുള്‍പ്പെടേയുള്ള ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ അയവ് വന്നശേഷം സമീപത്തുള്ള കായ് തോട്ടത്തിലാണ് ഒമ്പതാം ക്ലാസുകാരനായ അല്‍ത്താഫ് അഹ്മദ് ഗനിയുടെ മൃതദേഹം കാണപ്പെട്ടത്. പെലറ്റാക്രമണത്തിലേറ്റ മാരകമായ പരിക്കാണ് മരണ കാരണം. അതിനിടെ ജമ്മുകശ്മീര്‍ സിവില്‍ സൊസൈറ്റി പ്രോഗ്രാം കോര്‍ഡിനേറ്ററായ ഖുറം പര്‍വേസിനെ കുപുവാര ജയിലിലേക്ക് മാറ്റി.

ഒരു ദിവസം മുഴുവന്‍ കോട്ടീഭാഗ് പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ച ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. അറിയിപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറം പര്‍വേസിനെ വ്യഴാഴ്ച അര്‍ധരാത്രിയാണ് ശ്രീനഗറിലെ വീട്ടില്‍ വെച്ച് കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ തടയാനുള്ള മുന്‍ കരുതല്‍ എന്ന നിലക്കാണ് കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ‌ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഖുറത്തിനെ ബുധനാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കശ്മീരില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു പൊലീസിന്റെ നടപടി.

TAGS :

Next Story