Quantcast

"ഹിന്ദുവിന്റെ രക്ഷക്ക് സംഗീത് സോം" എന്ന മുദ്രാവാക്യവുമായി സംഗീത് സോമിന്റെ പ്രചാരണം

MediaOne Logo

Khasida

  • Published:

    9 May 2018 7:06 PM GMT

ഹിന്ദുവിന്റെ രക്ഷക്ക് സംഗീത് സോം എന്ന മുദ്രാവാക്യവുമായി സംഗീത് സോമിന്റെ പ്രചാരണം
X

"ഹിന്ദുവിന്റെ രക്ഷക്ക് സംഗീത് സോം" എന്ന മുദ്രാവാക്യവുമായി സംഗീത് സോമിന്റെ പ്രചാരണം

മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന പ്രചരണ ബോര്‍ഡുകളുടെ ദൃശ്യങ്ങള്‍ മീഡിയാവണ്ണിന്

ഹിന്ദു പലായനവും രാമക്ഷേത്ര നിര്‍മ്മാണവും ഉയര്‍ത്തിക്കാട്ടി ഉത്തര്‍പ്രദേശിലെ സാര്‍ധന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സംഗീത് സോം വര്‍ഗ്ഗീയ പ്രചാരണം തുടരുന്നു. അധികാരത്തിലെത്തിയാല്‍ കൈരാനയിലെ ഹിന്ദു പലായനത്തിന് അറുതി വരുത്തുമെന്ന് സംഗീത് സോം മീഡിയാവണ്ണിനോട് പറഞ്ഞു. യുപിയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും സംഗീത് സോം വ്യക്തമാക്കി.

"ഈ തെരഞ്ഞടുപ്പില്‍ എത്രമാത്രം ആത്മ വിശ്വാസമുണ്ടെന്ന ചോദ്യത്തിന് 100 ശതമാനവും ആത്മവിശ്വാസത്തിലാണ്, 300 ലധികം സീറ്റ് നേടി അധികാരത്തിലെത്തും.സര്‍ധനയില്‍ ഏകപക്ഷീയ ജയമായിരിക്കുമെന്നായിരുന്നു സംഗീത് സോമിന്റെ മറുപടി. വികസനം തന്നെയാണ് എന്നത്തെയും വാഗ്ദാനം, എന്നാലിപ്പോള്‍ കൈരാനയില്‍ ചില ദുഷ്ടലാക്കുകര്‍ ചിലത് ചെയ്യുന്നുണ്ടല്ലോ, അത് അവസാനിപ്പിക്കുമെന്നാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള വാഗ്ദാനമെന്നും സംഗീത് സോം പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ അവരുടെ ഭയം തിരിച്ചറിഞ്ഞിരിക്കുന്നു. ആരോപണം ഫലിക്കാന്‍ പോകുന്നില്ല, മോദീ സര്‍ക്കാരിന്റെ വിജയം കൂടിയായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story