Quantcast

ദേശീയ ഗാനം തെറ്റിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചനെതിരെ പോലീസില്‍ പരാതി

MediaOne Logo

admin

  • Published:

    10 May 2018 6:52 PM GMT

ദേശീയ ഗാനം തെറ്റിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചനെതിരെ പോലീസില്‍ പരാതി
X

ദേശീയ ഗാനം തെറ്റിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചനെതിരെ പോലീസില്‍ പരാതി

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അമിതാഭ് ബച്ചന്‍ ദേശീയ ഗാനം ആലപിച്ചിരുന്നു.

ദേശീയ ഗാനം തെറ്റിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ പോലീസില്‍ പരാതി. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അമിതാഭ് ബച്ചന്‍ ദേശീയ ഗാനം ആലപിച്ചിരുന്നു. ദേശീയ ഗാനത്തിന് ബച്ചന്‍ കൂടുതല്‍ സമയമെടുത്തെന്നും പരാതിയില്‍ ആരോപണമുണ്ട്. ഡല്‍ഹിയിലെ അശോക് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഉല്‍ഹാസ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.

ആദ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് 52 സെക്കന്‍ഡാണ് ദേശീയ ഗാനം ആലപിക്കുന്നതിനായുള്ളത്. എന്നാല്‍ അമിതാഭ് ബച്ചന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇത് ഒരു മിനിറ്റും 22 സെക്കന്‍ഡുമെടുത്തു. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. നേരത്തെ, ദേശീയ ഗാനം ആലപിക്കുന്നതിനായി ബച്ചന്‍ നാലു കോടി രൂപ പ്രതിഫലം വാങ്ങിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇത് നിഷേധിച്ചു. യാത്രാചെലവും താമസവും ഉള്‍പ്പെടെ 30 ലക്ഷം രൂപ മുടക്കിയാണ് ബച്ചന്‍ കോല്‍ക്കത്തയിലെത്തി ദേശീയഗാനം ആലപിച്ചതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

TAGS :

Next Story