Quantcast

മെഹ്ബൂബ മുഫ്തി ഇന്ന് ഗവര്‍ണറെ കാണും

MediaOne Logo

admin

  • Published:

    10 May 2018 5:37 PM GMT

മെഹ്ബൂബ മുഫ്തി ഇന്ന് ഗവര്‍ണറെ കാണും
X

മെഹ്ബൂബ മുഫ്തി ഇന്ന് ഗവര്‍ണറെ കാണും

ജമ്മുകശ്മീരില്‍ പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മെഹ്ബൂബ മുഫ്തി ഗവര്‍ണറെ കാണും.

ജമ്മുകശ്മീരില്‍ പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മെഹ്ബൂബ മുഫ്തി ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഗവര്‍ണര്‍ക്ക് മുന്നില്‍ മെഹ്ബൂബ ഉന്നയിക്കും. ഇന്ന് ചേരുന്ന നിയമസഭ കക്ഷി യോഗത്തിന് ശേഷം ബിജെപി നേതാക്കളും ഗവര്‍ണറെ കണ്ട് മെഹ്ബൂബക്കുള്ള പിന്തുണ അറിയിക്കും.

മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തിന് ശേഷം, രണ്ടര മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ്, മെഹ്ബൂബ മുഫ്തിയെ നിയമസഭ നേതാവായി പിഡപി നിയമസഭ കക്ഷി യോഗം ഇന്നലെ തെരഞ്ഞെടുത്തത്. ഏകകണ്ഡമായായിരുന്നു മെഹ്ബൂബ മുഫ്തിയുടെ തെരഞ്ഞെടുപ്പ്.

നിയമസഭ കക്ഷി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ കത്തുമായാണ് മെഹ്ബൂബ ഇന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ എന്‍എന്‍ വൊഹ്റയെ കാണുക. ബിജെപി നേതാക്കളും ഗവര്‍ണറെ കാണുന്നുണ്ട്. ഇതിന് മുമ്പ്, ബിജെപിയും നിയമസഭ കക്ഷി യോഗം ചേര്‍ന്ന്, മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രിയായി പിന്തുണക്കാന്‍ ഔദ്യോഗികമായി തീരുമാനിക്കും. ബിജെപി നേതാവ് രാം മാധവ്, കേന്ദ്ര മന്ത്രി ജിതേന്ദ്രര്‍ സിംഗ് തുടങ്ങിയവരം യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിച്ച ശേഷം സത്യപ്രതിജ്ഞ തീയതി നിശ്ചയിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. അനന്ദ്നാഗ് മണ്ഡലത്തിന്റെ പ്രതിനിധിയായ മെഹ്ബൂബ ജമ്മുകാശ്മീരിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായാണ് അധികാരമേല്‍ക്കുക.

TAGS :

Next Story