Quantcast

ഇറോം ശര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍

MediaOne Logo

Jaisy

  • Published:

    11 May 2018 4:01 AM IST

ഇറോം ശര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍
X

ഇറോം ശര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍

ഇപ്പോള്‍ തമിഴ്നാട്ടിലെ പെരുമാള്‍മലയിലാണ് ഇറോം ഉള്ളത്

മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍ നടക്കും. സുഹൃത്തും ബ്രീട്ടീഷുകാരനുമായ ഡെസ്മണ്ട് കൌടീഞ്ഞോ ആണ് വരന്‍. തമിഴ്നാട്ടില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇറോം ശര്‍മ്മിള പറഞ്ഞു. എന്നാല്‍ വിവാഹ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ തമിഴ്നാട്ടിലെ പെരുമാള്‍മലയിലാണ് ഇറോം ഉള്ളത്.

വിവാഹ ശേഷവും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇറോം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‍സ്‍പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാരം അനുഷ്‍ഠിച്ച വിപ്ലവ നായികയാണ് ഇറോം. സമരം അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന ഇറോം പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍റ് ജസ്‍റ്റിസ് അലയന്‍സ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടര്‍ന്ന് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story