Quantcast

അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുമെന്ന് യുപി സര്‍ക്കാര്‍

MediaOne Logo

Sithara

  • Published:

    11 May 2018 4:57 AM IST

അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുമെന്ന് യുപി സര്‍ക്കാര്‍
X

അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുമെന്ന് യുപി സര്‍ക്കാര്‍

അയോധ്യയില്‍ സരയൂ തീരത്ത് കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുമെന്ന് യോഗി സര്‍ക്കാര്‍.

അയോധ്യയില്‍ സരയൂ തീരത്ത് കൂറ്റന്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുമെന്ന് യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് പദ്ധതി. ഗവര്‍ണര്‍ക്ക് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചു.

ഉത്തര്‍ പ്രദേശില്‍ വിനോദ സഞ്ചാരം പരിപോഷിപ്പിക്കാനാണ് പദ്ധതിയെന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇന്തോനേഷ്യയിലെ ബാലിയില്‍ പോയാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പലതരം പ്രതിമകള്‍ കാണാമെന്നും യുപിയില്‍ പല ഭാഗങ്ങളിലായി സമാനമായ പ്രതിമകള്‍ നിര്‍മിക്കാനാണ് പദ്ധതിയെന്നും ടൂറിസം വകുപ്പിലെ അവിനാഷ് അവസ്തി വ്യക്തമാക്കി.

യോഗി ആദിത്യനാഥും മന്ത്രിമാരും ദീപാവലി ആഘോഷിക്കുക അയോധ്യയിലാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് യോഗി ആദിത്യനാഥിന്‍റെ നിലപാട്. 2019ലെ തെരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ആദ്യപടിയായാണ് യോഗിയെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

TAGS :

Next Story