Quantcast

ഹൈദരാബാദില്‍ മാന്‍ഹോളില്‍ കുടുങ്ങി നാല് പേര്‍ മരിച്ചു; കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍

MediaOne Logo

Jaisy

  • Published:

    11 May 2018 12:27 PM GMT

ഹൈദരാബാദില്‍ മാന്‍ഹോളില്‍ കുടുങ്ങി നാല് പേര്‍ മരിച്ചു; കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍
X

ഹൈദരാബാദില്‍ മാന്‍ഹോളില്‍ കുടുങ്ങി നാല് പേര്‍ മരിച്ചു; കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍

മരിച്ചവരില്‍ മൂന്നു പേര്‍ ഹൈദരാബാദ് മെട്രോ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിന് കീഴിലുള്ള കരാര്‍ ജീവനക്കാരാണ് ‍.

ഹൈദരാബാദില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേരും അവരെ രക്ഷിക്കാനിറങ്ങിയ ഡ്രൈവറും മാന്‍ഹോളില്‍ കുടുങ്ങി മരിച്ചു. വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ ഹൈദരാബാദ് മെട്രോ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിന് കീഴിലുള്ള കരാര്‍ ജീവനക്കാരാണ് ‍.

അയ്യപ്പ സൊസൈറ്റിയില്‍ രാജു ക്രിക്കറ്റ് അക്കാഡമിക്ക് സമീപമുള്ള മാന്‍ഹോളിലാണ് നാടിനെ ഞെട്ടിച്ച ദുരന്തത്തിന് കാരണമായത്. വൈകിട്ട് 4.23 ഓടെയാണ് സംഭവം നടന്നത്. ശ്രീനീവാസ് , സത്യനാരായണന്‍, നാഗേഷ് എന്നീ തൊഴിലാളികളാണ് ശനിയാഴ്ച അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയത്. 25 അടി താഴ്ചയാണ് മാന്‍ഹോളിനുള്ളത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയത്. ആദ്യം ഇറങ്ങിയ ഒരാളെ നിശ്ചിത സമയത്തിന് ശേഷം പുറത്തേക്ക് കാണാതിരുന്നപ്പോള്‍ മറ്റ് രണ്ട് പേരും മാന്‍ഹോളിലേക്ക് ചാടുകയായിരുന്നു. ഇവര്‍ മുങ്ങിത്താഴുന്നതു കണ്ട് അതുവഴി വന്ന ഗംഗാധര്‍ എന്ന ഡ്രൈവറും ഇരുവരെയും രക്ഷിക്കാനായി മാന്‍ഹോളിലേക്ക് എടുത്തുചാടി. നിര്‍ഭാഗ്യവശാല്‍ നാല് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. നാല് പേരേയും രക്ഷിക്കാനിറങ്ങിയ 108 ആംബുലന്‍സ് ജീവനക്കാരനെ ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ജൂണ്‍ 28ന് ഇതേ മാന്‍ഹോളില്‍ വീണ് ഒരു കാല്‍നട യാത്രക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ട്രാക്ടര്‍ ലോക റെഡ്ഡിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

TAGS :

Next Story