Quantcast

സംഘര്‍ഷം തടയുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് നിര്‍വ്വഹിക്കാനാകുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്

MediaOne Logo

Jaisy

  • Published:

    11 May 2018 6:10 PM IST

സംഘര്‍ഷം തടയുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് നിര്‍വ്വഹിക്കാനാകുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്
X

സംഘര്‍ഷം തടയുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് നിര്‍വ്വഹിക്കാനാകുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്

എന്നാല്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി സാമുദായിക സൌഹാര്‍ദ്ദം സൃഷ്ടിക്കാനാകില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ്മ പറഞ്ഞു

രാജ്യത്ത് സംഘര്‍ഷം തടയുന്നതില്‍ മാധ്യമങ്ങള്‍ക്കും ക്രിയാത്മക പങ്ക് നിര്‍വ്വഹിക്കാനാകുമെന്ന് ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി സാമുദായിക സൌഹാര്‍ദ്ദം സൃഷ്ടിക്കാനാകില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ്മ പറഞ്ഞു. സമാധാനം-മാനവികത എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി അല്‍ഹിന്ദ് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സാമൂഹ്യ സൌഹാര്‍ദ്ദത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ഗില്‍ഡ് എഡിറ്റര്‍ എന്‍.കെ സിംഗ്, രാജ്യസഭ ടിവി എഡിറ്റര്‍ അമൃത റായ്,ഒൌട്ട് ലുക്ക് എഡിറ്റര്‍ നീലഭ് മിശ്ര, അഫ്കാര്‍-എ- മില്ലി എഡിറ്റര്‍ എസ്.ക്യു.ആര്‍ ഇല്യാസ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

TAGS :

Next Story