Quantcast

കാവേരി ജല തര്‍ക്കം; കര്‍ണാടകക്ക് താത്ക്കാലിക ആശ്വാസം

MediaOne Logo

Damodaran

  • Published:

    11 May 2018 5:07 PM IST

കാവേരി ജല തര്‍ക്കം; കര്‍ണാടകക്ക് താത്ക്കാലിക ആശ്വാസം
X

കാവേരി ജല തര്‍ക്കം; കര്‍ണാടകക്ക് താത്ക്കാലിക ആശ്വാസം

തമിഴ്നാടിന് പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്‍റെ അളവ് സുപ്രീംകോടതി കുറച്ചു

കാവേരി നദി ജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് താത്ക്കാലിക ആശ്വാസം, മുന്‍ ഉത്തരവ് സുപ്രീംകോടതി ഭാഗികമായി ഭേദഗതി ചെയ്തു. തമിഴ്ടനാടിന് പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്‍റെ അളവ് കുറച്ചു. 12000 ഘനയടി വെള്ളം വിട്ടു നല്‍കിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. പ്രതിദിനം 15,000 ഘനയടി വെള്ളം വിട്ടു നല്‍കണമെന്നായിരുന്നു നേരത്തയുള്ള ഉത്തരവ്.

നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. കോടതി ഉത്തരവ് അനുസരിക്കാന്‍ സര്‍ക്കാരും ജനങ്ങളും ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

TAGS :

Next Story