Quantcast

ജമ്മു കശ്‍മീരില്‍ ഭീകരാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

MediaOne Logo

Alwyn

  • Published:

    11 May 2018 10:56 PM IST

ജമ്മു കശ്‍മീരില്‍ ഭീകരാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു
X

ജമ്മു കശ്‍മീരില്‍ ഭീകരാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ലിയാനില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

ജമ്മുകശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ലിയാനില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍എസ് പുരയില്‍ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ ഒരു പാക് സൈനികനും കൊല്ലപ്പെട്ടു. നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍എസ് പുര, അര്‍നിയ സെക്ടറുകളില്‍ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ 6 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് സൈനികരാണ് പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

TAGS :

Next Story