Quantcast

ഉത്തരേന്ത്യ ദീപാവലി ആഘോഷത്തില്‍ 

MediaOne Logo

Subin

  • Published:

    11 May 2018 9:27 AM GMT

ഉത്തരേന്ത്യ ദീപാവലി ആഘോഷത്തില്‍ 
X

ഉത്തരേന്ത്യ ദീപാവലി ആഘോഷത്തില്‍ 

ദീപങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ ചൈനീസ് നിര്‍മ്മിത അലങ്കാര വിളക്കുകളും ചിരാതുകളുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും പഴയ മണ്‍ ചിരാതിന് ഇന്നും പ്രിയരുണ്ട്.

ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിമിര്‍പ്പില്‍. മിക്കവീടുകളിലും ഇന്നെലെ മുതല്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ദീപാവലി കമ്പോളങ്ങളും സജീവം. ഇത്തവണത്തെ ദീപവലി രാജ്യത്തിനായി ജീവന്‍ നല്‍കിയ ജവാന്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്ന് മന്‍ കി ബാത്ത് റേഡിയോ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പേ ദീപാലകൃതമായ തെരുവുകളാണ് ഉത്തരേന്ത്യയിലുടനീളം. തലസ്ഥാന നഗരിയിലും ആഘോഷത്തിന് ഒട്ടും കുറവില്ല. പടക്കവും അലങ്കാര തോരണങ്ങളും മധുരവുമൊക്കെയായി വിപണിയും സജീവം.

ദീപങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ ചൈനീസ് നിര്‍മ്മിത അലങ്കാര വിളക്കുകളും ചിരാതുകളുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും പഴയ മണ്‍ ചിരാതിന് ഇന്നും പ്രിയരുണ്ട്. ആഘോഷങ്ങള്‍ക്ക് മൊത്തത്തില്‍ മാറ്റു കുറവില്ലെങ്കിലും, അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ മരിച്ച സൈനികര്‍ക്ക് ആദരമരപ്പിച്ച് ചുരുക്കം മേഖലകളെങ്കിലും ആഘോഷം ഒഴിവാക്കിയിട്ടുമുണ്ട്.

TAGS :

Next Story