Quantcast

ശശിതരൂര്‍ ബിജെപിയിലേക്ക് വരുമെന്നത് പ്രചാരണം മാത്രമെന്ന് വെങ്കയ്യ

MediaOne Logo

admin

  • Published:

    11 May 2018 4:04 PM IST

ശശിതരൂര്‍  ബിജെപിയിലേക്ക് വരുമെന്നത് പ്രചാരണം മാത്രമെന്ന് വെങ്കയ്യ
X

ശശിതരൂര്‍ ബിജെപിയിലേക്ക് വരുമെന്നത് പ്രചാരണം മാത്രമെന്ന് വെങ്കയ്യ

തെരഞ്ഞെടുപ്പ് തോല്‍വി മറച്ചുവെക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും വോട്ടിങ് മെഷീനെതിരെ പരാതി ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴാണ് വോട്ടിങ് മെഷീന് പിഴവുണ്ടെന്ന്

ശശിതരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നത് പ്രചാരണം മാത്രമെന്ന് വെങ്കയ്യ നായിഡു. അതിനായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ബുദ്ധിയുള്ളവരാരും കോണ്‍ഗ്രസില്‍ നില്‍ക്കില്ലെന്നും വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വി മറച്ചുവെക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും വോട്ടിങ് മെഷീനെതിരെ പരാതി ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴാണ് വോട്ടിങ് മെഷീന് പിഴവുണ്ടെന്ന് ആരോപിക്കുന്നത്.കേന്ദ്രസര്‍ക്കാരിനെതിരായ ആസൂത്രിതപ്രചാരണമാണിതെന്നും വെങ്കയ്യനായിഡുതിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story