Quantcast

മുംബൈയില്‍ കനത്ത പ്രളയം; ജനജീവിതം സ്തംഭിച്ചു

MediaOne Logo

admin

  • Published:

    11 May 2018 7:10 AM GMT

മുംബൈയില്‍ കനത്ത പ്രളയം; ജനജീവിതം സ്തംഭിച്ചു
X

മുംബൈയില്‍ കനത്ത പ്രളയം; ജനജീവിതം സ്തംഭിച്ചു

മുംബൈയില്‍ കനത്ത പ്രളയം. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം നിലച്ചു. ജനങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും അപകടങ്ങള്‍..

മുംബൈയില്‍ കനത്ത പ്രളയം. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം നിലച്ചു. ജനങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും അപകടങ്ങള്‍ തടയാന്‍ നടപടികള്‍ എടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

2005 ന് ശേഷം ഏറ്റവും ശക്തമായ മഴയാണ് മുംബൈയില്‍ പെയ്യുന്നത്. 30.92 മില്ലി ലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. സിയോണ്‍ ദാദര്‍ മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്ദേരി തുടങ്ങിയ സ്ഥലങളെല്ലാം വെളളത്തിനടയിലാണ്.

കനത്തമഴ റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മുംബൈയില്‍ നിന്നുളള ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ വൈകി. പല വിമാനങ്ങളും സര്‍വീസുകളും നിര്‍ത്തിവെച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവരണ സേന രംഗത്തെിറങ്ങിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം അടിയന്തര സഹായം ലഭ്യമാക്കാന്‍ ഫോണ്‍ സൌകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. അടുത്ത 48 മണിക്കൂറും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അപകടസാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story