Quantcast

അതിര്‍ത്തിയിലേക്ക് പോകൂ, മുംബൈയില്‍ ഒരിഞ്ച് സ്ഥലം തരില്ല: നാവികസേനയോട് നിതിന്‍ ഗഡ്കരി

MediaOne Logo

Sithara

  • Published:

    11 May 2018 12:02 PM GMT

അതിര്‍ത്തിയിലേക്ക് പോകൂ, മുംബൈയില്‍ ഒരിഞ്ച് സ്ഥലം തരില്ല: നാവികസേനയോട് നിതിന്‍ ഗഡ്കരി
X

അതിര്‍ത്തിയിലേക്ക് പോകൂ, മുംബൈയില്‍ ഒരിഞ്ച് സ്ഥലം തരില്ല: നാവികസേനയോട് നിതിന്‍ ഗഡ്കരി

നാവികസേനയുടെ ഉദ്യോഗസ്ഥര്‍ എന്തിന് സൗത്ത് മുംബൈയില്‍ താമസിക്കണമെന്ന് വാശിപിടിക്കുന്നു? സേനയുണ്ടാവേണ്ടത് തീവ്രവാദികള്‍ നുഴഞ്ഞ് കയറാനിടയുള്ള പാക് അതിര്‍ത്തിയിലാണെന്ന് മന്ത്രി

സൗത്ത് മുംബൈയില്‍ ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ നാവികസേനക്ക് ഒരിഞ്ച് സ്ഥലം പോലും നല്‍കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാവികസേനയുടെ ഉദ്യോഗസ്ഥര്‍ എന്തിന് സൗത്ത് മുംബൈയില്‍ താമസിക്കണമെന്ന് വാശിപിടിക്കുന്നു? സേനയുണ്ടാവേണ്ടത് തീവ്രവാദികള്‍ നുഴഞ്ഞ് കയറാനിടയുള്ള പാക് അതിര്‍ത്തിയിലാണ്. മുംബൈയില്‍ സ്ഥലം ആവശ്യപ്പെട്ട് ആരും തന്നെ കാണാന്‍ വരേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

സൗത്ത് മുംബൈയിലെ മലബാര്‍ ഹില്‍സില്‍ സീ പ്ലെയിനുകള്‍ക്കായി ജെട്ടിക്ക് നാവികസേന അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഗഡ്കരി തിരിച്ചടിച്ചത്. ഫ്‌ളോട്ടിങ് ഹോട്ടലും സീ പ്ലെയിന്‍ സര്‍വീസും തുടങ്ങാനുള്ള പദ്ധതിയാണ് ഇതോടെ വെള്ളത്തിലായത്. 'ഞങ്ങളാണ് സര്‍ക്കാര്‍, അല്ലാതെ നാവികസേനയല്ലെ'ന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി.

നാവിക സേനയിലെ എല്ലാവര്‍ക്കും സൌത്ത് മുംബൈയില്‍ താമസിക്കാനാണ് ആഗ്രഹം. പക്ഷേ മുതിര്‍ന്ന കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രം അവിടെ താമസിച്ചാല്‍ മതി. മുംബൈ പോര്‍ട്ട് ട്രസ്റ്റും മഹാരാഷ്ട്ര സര്‍ക്കാറും സംയുക്തമായി വികസിപ്പിച്ച പ്രദേശം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്നും ഗഡ്കരി വ്യക്തമാക്കി. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് മേധാവിയുടെ സാന്നിധ്യത്തിലാണ് ഗഡ്കരി നാവികസേനക്കെതിരെ പൊട്ടിത്തെറിച്ചത്.

TAGS :

Next Story