Quantcast

മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍

MediaOne Logo

admin

  • Published:

    11 May 2018 7:31 PM GMT

മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍
X

മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍

വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് നാടുകടത്താനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍‍.

മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ നിരസിച്ചു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ മല്യയെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധ നിയമ പ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷന് കത്തയച്ചിരുന്നത്. എന്നാല്‍ ബ്രിട്ടനിലേത്തുമ്പോള്‍ മല്യക്ക് സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരുന്നതായും അതിനാല്‍ നിലവിലുളള നിയമപ്രകാരം മല്യയെ തിരിച്ചയക്കാനാകില്ലെന്നുമാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്ക് ബ്രിട്ടനില്‍ തുടരുന്നതിന് പാസ്പോര്‍ട്ട് ആവശ്യമില്ല. അവര്‍ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണ് പാസ്പോര്‍ട്ട് വേണ്ടി വരിക. എന്നാല്‍ മല്യയെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ നിയമപരമായ സഹായം നല്‍കാമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്.

ഇതോടെ മല്യയെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ തയ്യാറല്ലെന്ന് നേരത്തെ തന്നെ മല്യ വ്യക്തമാക്കിയിരുന്നു. വിവിധ ബാങ്കുകളില്‍ നിന്ന് കടമെടുത്ത 9400 കോടി രൂപയാണ് മല്യ തിരിച്ചടക്കാനുള്ളത്. മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കുന്നുണ്ട്.

TAGS :

Next Story