Quantcast

അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ തുടരും

MediaOne Logo

Khasida

  • Published:

    11 May 2018 6:07 AM IST

അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ തുടരും
X

അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ തുടരും

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നബാം തുക്കിയെ മാറ്റി പേമ ഖണ്ഡുവിനെ നിയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരണത്തുടര്‍ച്ചക്കുള്ള സാധ്യത തെളിഞ്ഞത്.

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ തുടരും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നബാം തുക്കിയെ മാറ്റി പേമ ഖണ്ഡുവിനെ നിയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരണത്തുടര്‍ച്ചക്കുള്ള സാധ്യത തെളിഞ്ഞത്. നബാം തുക്കിയെ മാറ്റിയത് വിമത എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിച്ചു. 44 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് പേമ ഖണ്ഡു ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടി വരില്ലെന്നാണ് സൂചന.

60 അംഗങ്ങളുള്ള അരുണാചല്‍ പ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 എംഎല്‍എമാരുടെ പിന്തുണയാണ്.

TAGS :

Next Story