Quantcast

ഉത്തരാഖണ്ഡ് ആര്‍ക്കൊപ്പം? ഫലം പ്രവചനാതീതം

MediaOne Logo

Sithara

  • Published:

    12 May 2018 1:39 PM GMT

ഉത്തരാഖണ്ഡ് ആര്‍ക്കൊപ്പം? ഫലം പ്രവചനാതീതം
X

ഉത്തരാഖണ്ഡ് ആര്‍ക്കൊപ്പം? ഫലം പ്രവചനാതീതം

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടമാണ്.

കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിച്ച പാരമ്പര്യമാണ് ഉത്തരാഖണ്ഡിനുള്ളത്. ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമാണ്. നോട്ട് നിരോധം ജനജീവിതത്തെ കാര്യമായി ബാധിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്ന് പറയാനാകില്ല.

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടമാണ്. 2002ല്‍ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 36 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. അന്ന് 19 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്. എന്നാല്‍ 2007ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുന്നതാണ് കാണാന്‍ കഴിഞ്ഞത്. 34 സീറ്റ് സ്വന്തമാക്കിയ ബിജെപി യുകെഡിയുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ അധികാരത്തിലെത്തി. 21 സീറ്റാണ് അന്ന് കോണ്‍ഗ്രസ് നേടിയത്.

2012ലെ തെരഞ്ഞടുപ്പോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. എന്നാല്‍ കേവലം ഒരു സീറ്റാണ് ബിജെപിയേക്കാള്‍ അധികമായി കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബിഎസ്പി, യുകെഡി എന്നീ പാര്‍ട്ടികളുടേയും മൂന്ന് സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ ഇക്കുറി ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ്.

നോട്ട് നിരോധം മൂലമുണ്ടായ ദുരിതം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പ് നേരിടുന്നത്.

TAGS :

Next Story