Quantcast

വരള്‍‍ച്ച നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കണം: സുപ്രീം കോടതി

MediaOne Logo

admin

  • Published:

    12 May 2018 5:20 PM IST

വരള്‍‍ച്ച നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കണം: സുപ്രീം കോടതി
X

വരള്‍‍ച്ച നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കണം: സുപ്രീം കോടതി

ദുരന്ത നിവാരണ നിയമത്തിന്‍ കീഴിലായിരിക്കണം പ്രത്യേക സേനയെ രൂപീകരിക്കേണ്ടത്.

രാജ്യത്ത് വരള്‍ച്ച നേരിടാന്‍ പ്രത്യേക സേനയെ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി.
ദുരന്ത നിവാരണ നിയമത്തിന്‍ കീഴിലായിരിക്കണം പ്രത്യേക സേനയെ രൂപീകരിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
വരള്‍ച്ച നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

രാജ്യത്തെ വര്‍ച്ച നേരിടുന്നതിന് നിരവധി നിര്‍ദേശങ്ങളാണ് കേന്ദ്രത്തിന് സുപ്രീംകോടതി നല്‍കിയത്. വരള്‍ച്ച നേരിടാന്‍ ദുരന്ത നിവാരണ നിയമത്തിന് കീഴില്‍ പ്രത്യേക സേനയെ രൂപീകരിക്കണം. ദുരന്ത - കുടിയേറ്റ സഹായ നിധി രൂപീകരിക്കണം. ഈ തുക വരള്‍ച്ചാ ബാധിത പ്രദേശത്തുനിന്നുള്ള കുടിയേറ്റം തടയാന്‍ ഉപയോഗിക്കണം.
വരള്‍ച്ച ബാധിത പ്രദേശങ്ങളെ പ്രഖ്യാപിക്കുമ്പോള്‍ കര്‍ഷക മരണം, പ്രതിസന്ധി, കുടിയേറ്റം എന്നിവ കൂടി പരിഗണിക്കണം. വരള്‍ച്ച രൂക്ഷമായ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കൃഷി സെക്രട്ടറി അടിയന്തര യോഗം ചേരണമെന്നും കോടതി നിര്‍ദേശിച്ചു.

വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് കാണിച്ച് സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. വരള്‍ച്ചയെ നേരിടാന്‍ കേന്ദ്രം സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ കേസില്‍ വാദം നടക്കവെ കേന്ദ്രം നല്‍കിയ വിശദീകരണങ്ങളില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story