Quantcast

അരവിന്ദ് സുബ്രഹ്മണ്യത്തില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് അരുണ്‍ ജെയ്റ്റിലി

MediaOne Logo

admin

  • Published:

    12 May 2018 7:51 AM GMT

അരവിന്ദ് സുബ്രഹ്മണ്യത്തില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് അരുണ്‍ ജെയ്റ്റിലി
X

അരവിന്ദ് സുബ്രഹ്മണ്യത്തില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് അരുണ്‍ ജെയ്റ്റിലി

അരവിന്ദ് സുബ്രമണ്യത്തെ പുറത്താക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയോടാണ് ജെയ്റ്റിലിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുബ്രഹ്മണ്യ സ്വാമിയുടെ അഭിപ്രായമല്ല ബിജെപിക്കെന്നും അരുണ്‍ ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടേവ് അരവിന്ദ് സുബ്രഹ്മണ്യത്തില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. അരവിന്ദ് സുബ്രമണ്യത്തെ പുറത്താക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയോടാണ് ജെയ്റ്റിലിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുബ്രഹ്മണ്യ സ്വാമിയുടെ അഭിപ്രായമല്ല ബിജെപിക്കെന്നും അരുണ്‍ ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്‍ നിന്നും അരവിന്ദ് സുബ്രഹ്മണ്യ സ്വാമിയെ പുറത്താക്കണമെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജെയ്റ്റിലി അരവിന്ദ് സുബ്രഹ്‍മണ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ചരക്ക് സേവന നികുതിയിലടക്കം,മോദീ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ്സിനെ പ്രോത്സാഹിപ്പിക്കുന്നത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണെന്ന് സ്വാമി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ്, അരവിന്ദ് സുബ്രമണ്യത്തില്‍ പൂര്‍ണ്ണ വിശ്വസമാണെന്നും, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിക്കുന്ന ഉള്‍ക്കാഴ്ച സര്‍ക്കാരിന് ഏറെ വിലപ്പെട്ടതാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞത്. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രഘുറാം രാജന്‍ പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുബ്ഹമണ്യ സ്വാമി അരവിന്ദ് സുബ്ഹമണ്യത്തിനെതിരെ രംഗത്തെത്തുന്നത്. അടുത്ത ആര്‍ ബി ഐ ഗവര്‍‌ണര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നവരില്‍ പറ‌ഞ്ഞ് കേള്‍ക്കുന്ന ഒരാള്‍ കൂടിയാണ് അരവിന്ദ് സുബ്രഹമണ്യം. ഇത് തടയുന്നതിനാണ് സ്വാമിയുടെ ഇപ്പോഴത്തെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

TAGS :

Next Story