Quantcast

അപകടത്തില്‍ പെട്ടിട്ടും സൈന്യം സഹായിച്ചില്ലെന്ന് വെളിപ്പെടുത്തുന്ന അമര്‍നാഥ് യാത്രികന്റെ വിഡിയോ വൈറലാകുന്നു

MediaOne Logo

Damodaran

  • Published:

    13 May 2018 5:09 PM GMT

അതുവഴി കടന്നുപോയ സൈനിക സംഘത്തോട് സഹായം ആവശ്യപ്പെട്ട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അനില്‍കുമാര്‍ അറോറ പറയുന്നു.

അപകടത്തില്‍ പെട്ടിട്ടും സൈന്യം സഹായിച്ചില്ലെന്ന് ദുരദര്ശനോട് വെളിപ്പെടുത്തുന്ന അമര്‍നാഥ് യാത്രികന്റെ വിഡിയോ വൈറലാകുന്നു. മീറത്ത് സ്വദേശി അനില്‍കുമാര്‍ അറോറ ‍ ദൂരദര്‍ശനോട് സംസാരിക്കുന്നത് ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് പ്രചരിക്കുന്നത്. സൈന്യത്തെ കുറ്റപ്പെടുത്തുകയും മനുഷ്യത്വം എന്താണെന്ന് കശ്മീരികളില്‍ നിന്ന് പഠിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. കഴിഞ്ഞ ജൂലൈ 6ന് കശ്മീരിലെ ബാല്‍താലിന് സമീപം സംഘം റോഡില്‍ അപകടത്തില്‍പെട്ട അര്‍നാഥ് യാത്രാ സംഘത്തിലെ അംഗമാണ് മീറത്ത് സ്വദേശിയായഅനില്‍ കുമാര്‍ അറോറ. ശ്രീനഗറിലെ ആശുപത്രിയില്‍ വച്ച് അറോറ ദൂരദര്ശന്‍ ലേഖകനോട് സംസാരിക്കുന്നതാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതുവഴി കടന്നുപോയ സൈനിക സംഘത്തോട് സഹായം ആവശ്യപ്പെട്ട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അനില്‍കുമാര്‍ അറോറ പറയുന്നു.

സൈന്യവും മറ്റ് യാത്രികരും കയ്യൊഴിഞ്ഞെങ്കിലും സമീപത്തെ ഗ്രാമീണര്‍ ഇവരുടെ രക്ഷക്കെത്തി. ദൂരദര്ശനും മറ്റ് ചാനലുകളും ഇതുവരെ ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.

വീഡിയോ കാണാം:

TAGS :

Next Story