Quantcast

ഭീകരവാദികള്‍ക്കെതിരെ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടതായി രാജ്‍നാഥ്

MediaOne Logo

admin

  • Published:

    13 May 2018 3:32 AM GMT

ഭീകരവാദികള്‍ക്കെതിരെ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെയും നടപടി  ആവശ്യപ്പെട്ടതായി രാജ്‍നാഥ്
X

ഭീകരവാദികള്‍ക്കെതിരെ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടതായി രാജ്‍നാഥ്

ഭീകരവാദം എങ്ങനെയാണ് ലോകം അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന വിഷയമാണ് താന്‍ സാര്‍ക്ക് സമ്മേളനത്തില്‍

ഭീകരതക്കെതിരെ നടപടിയെടുക്കുക എന്നത് പ്രായോഗതലത്തില്‍ കൊണ്ടുവരാത്തിടത്തോളം മേഖലയിലെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുമെന്ന ശക്തമായ സൂചനയാണ് ഇന്ത്യ സാര്‍ക്ക് സമ്മേളന വേദിയില്‍ നല്‍കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായി നടപടി എടുക്കാനും വിട്ടുകിട്ടാനുള്ള ഭീകരരെ കൈമാറുന്നതിന് സാര്‍ക്ക് രാജ്യങ്ങള്‍ അംഗീകരിച്ച പ്രമാണത്തില്‍ പാകിസ്ഥാന്‍ ഒപ്പുവെക്കാന്‍ തയാറാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി സിംഗ് രാജ്യസഭയെ അറിയിച്ചു.

പാകിസ്ഥാനിലെ മാധ്യമങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കുകയും സമ്മേളനവദേിയിലെ പാക് വിദേശകാര്യ മന്ത്രിയുടെ സല്‍ക്കാരത്തിലേക്ക് ക്ഷണിക്കാതെ അപമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ വിശദീകരണ പ്രസ്താവന നടത്തിയത്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ വ്യക്തിപരമായ അവഹേളനത്തെ അവഗണിച്ച സിംഗ് ഇന്ത്യയുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചതിനെ കക്ഷിഭേദമന്യെ അംഗങ്ങള്‍ അഭിനന്ദിച്ചു. പ്രധാനമായും ആറ് വിഷയങ്ങളില്‍ ഊന്നിയാണ് ഇസ്‌ലാമാദിലെ സമ്മേളന വേദിയില്‍ ഇന്ത്യ സംസാരിച്ചതെന്നാണ് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഭീകരതയെ എതിരിടുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സാര്‍ക്ക് അംഗരാജ്യങ്ങള്‍ പാലിക്കുക, ഭീകരതയെ നല്ലതും ചീത്തയുമെന്ന് വേര്‍തിരിക്കാതിരിക്കുക, രാജ്യകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ എല്ലാ ഭീകര സംഘടനകള്‍ക്കെതിരെയും നടപടി എടുക്കുക, ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതിന് വിട്ടുകിട്ടേണ്ട കുറ്റവാളികളെ കൈമാറുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവനെ നാടു കടത്തുന്ന കാര്യത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന ഉടമ്പടിയില്‍ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവെക്കുക, മയക്കു മരുന്നു വ്യാപാരവും ഭീകരതയും വിലയിരുത്തുന്ന ഡസ്‌കുകള്‍ എല്ലാ അംഗ രാജ്യങ്ങളും പ്രവര്‍ത്തന സജ്ജമാക്കുക എന്നിവയായിരുന്നു രാജ്‌നാഥ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍.

കുറ്റവാളികളെ കൈമാറുന്നതിലും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുക്കുന്നതിലും പാകിസ്ഥാന്‍ മടിച്ചു നില്‍ക്കുന്നു എന്ന ആരോപണമാണ് ഇന്ത്യ ഇസ്‌ലാമാബാദില്‍ ഉയര്‍ത്തിയത്. കശ്മീര്‍ വിഷയത്തിലും ഹഖാനി താലിബാന്‍ ഗ്രൂപ്പിന്റെ കാര്യത്തിലും പാകിസ്ഥാനെ അമേരിക്ക തള്ളിപ്പറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നതാണ് സിംഗിന്റെ നീക്കം.

TAGS :

Next Story