ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി രണ്ടാംനിലയില്‍ നിന്ന് ചാടി

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി രണ്ടാംനിലയില്‍ നിന്ന് ചാടി
ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി. രണ്ടാംനിലയില്‍ നിന്ന് ചാടിയ യുവതിയുടെ പരിക്ക് ഗുരുതരമല്ല.
ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി. രണ്ടാംനിലയില്‍ നിന്ന് ചാടിയ യുവതിയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തിയിലാണ് സംഭവം.
കൊല്‍ക്കത്തയിലെ ലില്വാഹില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. 20കാരിയായ പെണ്‍കുട്ടി സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. പെണ്‍കുട്ടി എത്തിയപ്പോള്‍ വേറെ രണ്ട് പേര്‍ മുറിയിലുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിക്ക് മദ്യം കലര്‍ത്തിയ കൂള്‍ ഡ്രിങ്ക് നല്‍കി. പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി.
മൂന്ന് പേരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചു. എതിര്‍ത്താല്‍ കൊല്ലുമെന്ന് മൂന്ന് പേരും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടി താഴേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി ചാടുന്നത് കണ്ട് ഓടിവന്ന സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അക്രമികളെ പ്രദേശവാസികള്‍ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
Adjust Story Font
16

