Quantcast

ഭാരത് മാതാ കീ ജെയ് വിളിക്കാത്തവരുടെ തലയറക്കുമായിരുന്നുവെന്ന് ബാബാ രാംദേവ്

MediaOne Logo

admin

  • Published:

    13 May 2018 5:16 PM GMT

ഭാരത് മാതാ കീ ജെയ് വിളിക്കാത്തവരുടെ തലയറക്കുമായിരുന്നുവെന്ന് ബാബാ രാംദേവ്
X

ഭാരത് മാതാ കീ ജെയ് വിളിക്കാത്തവരുടെ തലയറക്കുമായിരുന്നുവെന്ന് ബാബാ രാംദേവ്

ഭാരതമാതാവിനെ ആദരിക്കില്ലെന്ന് ഏതെങ്കിലും ഒരു മതം നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത്തരമൊരു മതം രാജ്യത്തിന്‍റെ ഹിതത്തിന് അനുസരിച്ച് നിലകൊള്ളുന്ന ഒന്നല്ലെന്നും

രാജ്യത്ത് ഒരു നിയമവ്യവസ്ഥ നിലവിലില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജെയ് വിളിക്കാന്‍ തയ്യാറാകാത്തവരുടെ തലയറക്കുമായിരുന്നുവെന്ന് യോഗഗുരു ബാബാരാംദേസ്. റോത്തകില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരതമാതാവിനെ ആദരിക്കില്ലെന്ന് ഏതെങ്കിലും ഒരു മതം നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത്തരമൊരു മതം രാജ്യത്തിന്‍റെ ഹിതത്തിന് അനുസരിച്ച് നിലകൊള്ളുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലര്‍ ഒരു തൊപ്പി അണിഞ്ഞ് എഴുനേറ്റ് നിന്ന് എന്തു സംഭവിച്ചാലും ഭാരത് മാതാ കീ ജെയ് എന്ന് പറയാനൊരുക്കമല്ലെന്ന് വ്യക്തമാക്കുന്നു. ഈ രാജ്യത്ത് ഒരു നിയമ വ്യവസ്ഥയുണ്ട് അല്ലെങ്കില്‍ ഇത്തരത്തില്‍ പറയുന്ന ഒരാളെയല്ല ലക്ഷകണക്കിന് പേരുടെ തല നമുക്ക് അറുത്തെടുക്കാമായിരുന്നു. ആരെങ്കിലും ഇത്തരത്തില്‍ പറയാനുള്ള ധൈര്യം കാണിക്കുകയാണെങ്കില്‍ അത് അരാജകവാദികള്‍ക്ക് വളരാനുള്ള തണലാകും. നമ്മള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കുന്നവരാണ്. അല്ലെങ്കില്‍ ഭാരത്മാതാവിനോട് അനാദരവ് പ്രകടിപ്പിക്കുന്ന ഒന്നല്ല ലക്ഷകണക്കിന് ആളുകളുടെ തല അറുത്തെടുക്കാനുള്ള ശേഷി നമുക്കുണ്ട്. - രാം ദേവ് പറഞ്ഞു. ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ആചാര്യദേവ്‍രത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story