Quantcast

ഇന്നലെ സര്‍ക്കാര്‍ പറഞ്ഞു സമ്മാനമാണെന്ന്; ഇന്ന് പറയുന്നു കോഹിന്നൂര്‍ തിരിച്ചുപിടിക്കും

MediaOne Logo

admin

  • Published:

    13 May 2018 11:41 AM IST

ഇന്നലെ സര്‍ക്കാര്‍ പറഞ്ഞു സമ്മാനമാണെന്ന്; ഇന്ന് പറയുന്നു കോഹിന്നൂര്‍ തിരിച്ചുപിടിക്കും
X

ഇന്നലെ സര്‍ക്കാര്‍ പറഞ്ഞു സമ്മാനമാണെന്ന്; ഇന്ന് പറയുന്നു കോഹിന്നൂര്‍ തിരിച്ചുപിടിക്കും

കോഹിന്നൂര്‍ രത്‌നം ബ്രിട്ടന്‍ സ്വന്തമാക്കിയത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍എസ്എസും ഘടകകക്ഷികളും രംഗത്തുവന്നതോടെ വിഷയത്തില്‍ മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍.

കോഹിന്നൂര്‍ രത്‌നം ബ്രിട്ടന്‍ സ്വന്തമാക്കിയത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍എസ്എസും ഘടകകക്ഷികളും രംഗത്തുവന്നതോടെ വിഷയത്തില്‍ മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തതല്ലെന്നും സമ്മാനമായി നല്‍കിയതാണെന്നും ആയിരുന്നു ഇന്നലെ മോദി സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ ആര്‍എസ്‍എസും സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവരും വിമര്‍ശവുമായി രംഗത്തുവന്നതോടെ കോഹിന്നൂര്‍ രത്നം തിരിച്ചുപിടിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നാണ് ഇന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

കോഹിന്നൂര്‍ രത്‌നം ബ്രിട്ടന്‍ മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനുവേണ്ടി സൊളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ കോഹിന്നൂരിന് വേണ്ടി അവകാശവാദം ഉന്നയിച്ചാല്‍, നാളെ മറ്റു രാജ്യങ്ങളില്‍ നമ്മളില്‍ നിന്നു തങ്ങളുടെ അമൂല്യ വസ്തുക്കള്‍ ആവശ്യപ്പെട്ടേക്കാമെന്നും അങ്ങനെ വന്നാല്‍ രാജ്യത്തെ മ്യൂസിയങ്ങളില്‍ യാതൊന്നും അവശേഷിക്കില്ലെന്നും രഞ്ജിത് കുമാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ ശരിയായ കാഴ്ചപ്പാട് ഇതുവരെ കോടതിയെ അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നുമാണു സര്‍ക്കാരിന്റെ ഇന്നത്തെ പ്രസ്താവനയില്‍ പറയുന്നത്. ആന്ധ്രയിലെ ഗുണ്ടൂരിലെ ഖനിയില്‍ നിന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ ഖനനം ചെയ്‌തെടുത്ത രത്‌നമാണ് കോഹിന്നൂര്‍. 1849 മുതല്‍ ഇത് ബ്രിട്ടീഷുകാരുടെ കൈവശമാണ്.

TAGS :

Next Story